-->
കുടയത്തൂര്‍: മങ്കൊമ്പുകാവ് ദേവീക്ഷേത്രത്തില്‍ പുതിയതായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ രൂപരേഖാ പ്രകാശനം നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുനീഷ് അധ്യക്ഷത വഹിച്ചു. ക്ഷേത്രത്തിന്റെ രൂപരേഖയുടെ പ്രകാശനം മുന്‍ മേല്‍ശാന്തിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഉപദേശക സമിതി സെക്രട്ടറി ആര്‍. ഷാജികുമാര്‍, മേല്‍ശാന്തി വിജേഷ്, ടി.എന്‍. രാജപ്പന്‍പിള്ള, ശ്രീദേവി സുനില്‍, ജയലക്ഷ്‌മി, മുന്‍ മേല്‍ശാന്തിമാരായ ശ്രീജിത്ത്, അരുണ്‍ കുമാര്‍, പ്രണവ് ഗോപിനാഥ്, ജയകൃഷ്‌ണന്‍, ഹരികുമാര്‍ശര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.