Saturday, March 14, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.45 AM

അന്തര്‍ദേശീയ ശാസ്‌ത്രസമ്മേളനം സമാപിച്ചു

uploads/news/2025/12/817169/3.jpg

തൊടുപുഴ: ന്യൂമാന്‍ കോളജില്‍ മൂന്നുദിവസം നീണ്ടുനിന്ന അന്തര്‍ദിശാശാസ്‌ത്ര ശാസ്‌ത്ര സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള അന്താരാഷ്ര്‌ട സമ്മേളനംസമാപിച്ചു. 19 മുതല്‍ 21 വരെ നടന്ന സമ്മേളനം ലോകമെമ്പാടുമുള്ള മുന്‍നിര ശാസ്‌ത്രജ്‌ഞരും ഗവേഷകരും പങ്കെടുത്തു.
സി.എസ്‌.ഐ.ആര്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി തിരുവനന്തപുരത്തിന്റെ മുന്‍ ഡയറക്‌ടറും നിലവില്‍ എസ്‌ആര്‍എം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി, ചെന്നൈയിലെ എസ്‌.എസ്‌ ഭട്‌നാഗര്‍ ചെയറുമായ ഡോ. അജയഘോഷ്‌ എ മുഖ്യാതിഥിയായി പങ്കെടുത്ത്‌ മുഖ്യപ്രഭാഷണം നടത്തി.
കോളജ്‌ മാനേജര്‍ ഡോ. പയസ്‌ മാലേക്കണ്ടത്തില്‍ സമ്മേളനത്തിന്‌ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ അലക്‌സ് സ്വാഗതവും കണ്‍വീനര്‍ ഡോ. അഞ്‌ജു ടി ആര്‍ നന്ദിയും പറഞ്ഞു. മൂന്നുദിവസം നീണ്ടുനിന്ന പരിപാടി അര്‍ഥവത്തായ അക്കാദമിക്‌ ചര്‍ച്ചകള്‍ക്കും അന്താരാഷ്ര്‌ട സഹകരണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഗവേഷ കര്‍ക്ക്‌ അവരുടെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കാനുമുള്ള വേദിയൊരുക്കി. സമ്മേളനത്തിന്റെ അന്തര്‍ദിശാസ്‌ത്ര സ്വഭാവം വിവിധ ശാസ്‌ത്ര-സാങ്കേതിക മേഖലകളിലുടനീളം ആശയങ്ങളുടെ വിനിമയം പ്രോത്സാഹിപ്പിച്ചു.

Ads by Google
Advertisement
Monday 22 Dec 2025 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW