Saturday, March 14, 2026 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.45 AM

കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു

uploads/news/2025/12/817167/1.jpg

കട്ടപ്പന: നഗരസഭാ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. കട്ടപ്പന ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ എല്‍.എ ഡെപ്യൂട്ടി കലക്‌ടര്‍ അതുല്‍ ഗോപിനാഥ്‌ വരണാധികാരിയായി. മുതിര്‍ന്ന അംഗം ജോയി വെട്ടിക്കുഴി ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തു. ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരുന്നു കട്ടപ്പന നഗരസഭയിലേത്‌. 20 സീറ്റുകള്‍ നേടി തുടര്‍ച്ചയായ മൂന്നാം തവണയും യു.ഡി.എഫ്‌ അധികാരത്തിലെത്തി.
19 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്‌ രണ്ടാംതവണയും ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയെന്ന പ്രത്യേകതയുമുണ്ട്‌. 13 സീറ്റുകള്‍ നേടി എല്‍.ഡി.എഫ്‌ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാള്‍ നാല്‌ സീറ്റുകള്‍ അധികമുണ്ട്‌. തുടര്‍ച്ചയായ മൂന്നാം തവണയും രണ്ട്‌ സീറ്റുകളാണ്‌ എന്‍.ഡി.എയ്‌ക്ക്. വരണാധികാരിയായ ജില്ലാ എല്‍.എ ഡെപ്യൂട്ടി കലക്‌ടര്‍ അതുല്‍ ഗോപിനാഥ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ മറ്റ്‌ കൗണ്‍സിലര്‍മാര്‍ക്ക്‌ ജോയി വെട്ടിക്കുഴി സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്‌ഞ ചടങ്ങില്‍ വിവിധ രാഷ്‌ട്രീയ കക്ഷിനേതാക്കള്‍, പ്രവര്‍ത്തകര്‍, കൗണ്‍സില്‍ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ എത്തിയിരുന്നു. നഗരസഭയില്‍ യുഡിഎഫ്‌-20, എല്‍ഡിഎഫ്‌-13, എന്‍ഡിഎ-2 എന്നിങ്ങനെയാണ്‌ കക്ഷിനില. സത്യപ്രതിജ്‌ഞയ്‌ക്കുശേഷം നഗരസഭ ഓഫീസില്‍ ആദ്യ കൗണ്‍സില്‍ യോഗംചേര്‍ന്നു. സെക്രട്ടറി അജി കെ തോമസ്‌ നടപടിക്രമങ്ങള്‍ കൗണ്‍സിലര്‍മാരോട്‌ വിശദീകരിച്ചു. മുതിര്‍ന്ന അംഗം ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. 35 അംഗങ്ങളില്‍ 12 പേര്‍ പുതുമുഖങ്ങളാണ്‌. ചെയര്‍പഴ്‌സണ്‍, വൈസ്‌ ചെയര്‍പഴ്‌സണ്‍ തെരഞ്ഞെടുപ്പ്‌ 26ന്‌ നടക്കും. രാവിലെ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ്‌ വൈസ്‌ ചെയര്‍പഴ്‌സണ്‍ തെരഞ്ഞെടുപ്പും നടക്കും.

Ads by Google
Advertisement
Monday 22 Dec 2025 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW