Thursday, March 12, 2026 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.45 AM

ശ്രീനിവാസന്റെ മൃതദേഹത്തില്‍ പേനയും പേപ്പറും സമര്‍പ്പിച്ച്‌ സത്യന്‍ അന്തിക്കാട്‌

uploads/news/2025/12/817163/1.jpg

കൊച്ചി: ശ്രീനിവാസന്റെ ഭൗതികദേഹം ചിതയില്‍ വയ്‌ക്കുന്നതിനു തൊട്ടുമുമ്പായി പേനയും പേപ്പറും സമര്‍പ്പിച്ച്‌ സത്യന്‍ അന്തിക്കാട്‌. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെയെന്നു കുറിച്ച പേപ്പറും പേനയും വിതുമ്പിക്കൊണ്ടാണ്‌ അദ്ദേഹം മൃതദേഹത്തില്‍ സമര്‍പ്പിച്ചത്‌.അവസാന നിമിഷംവരെ തന്റെ പ്രിയപ്പെട്ട ശ്രീനിക്കൊപ്പം സത്യന്‍ അന്തിക്കാടുണ്ടായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത നിരവധി തിരക്കഥകള്‍ നല്‍കിയ പ്രിയസുഹൃത്തിനു കുറിപ്പും പേനയും നല്‍കിക്കൊണ്ടു സത്യന്‍ നടത്തിയ വിടവാങ്ങല്‍ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്‌ചയായിരുന്നു. ധ്യാന്‍ ശ്രീനിവാസനാണു സത്യന്‍ അന്തിക്കാടിന്റെ കൈയില്‍ പേനയും പേപ്പറും നല്‍കിയത്‌.

Ads by Google
Advertisement
Monday 22 Dec 2025 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW