-->
പേരാമ്പ്ര: പന്തിരിക്കര കോക്കാട് റോഡ് കവാടം മുതല്‍ മദ്രസ വലിയ പറമ്പ് റോഡ് കവാടം വരെ നിലാവ് പദ്ധതി പ്രകാരം അധികൃതര്‍ റോഡരികില്‍ സ്‌ഥാപിച്ച തെരുവ് വിളക്കുകള്‍ പുനസ്‌ഥാപിച്ചു. നേരത്തെ വലിയ തുക മുടക്കി സ്‌ഥാപിച്ച വിളക്കുകള്‍ കേടാവുകയായിരുന്നു. കാട്ടുപന്നി കളുടെയും തെരുവ് നായ്‌ക്കളുടെയും വിഹാര കേന്ദ്രമായ ഇവിടെ വെളിച്ചമില്ലാത്തത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായിരുന്നു. ബൈക്ക്, ഓട്ടോ, കാര്‍ യാത്രക്കാരെ പലപ്പോഴും കാട്ടുപന്നികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവമുണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മംഗളം വാര്‍ത്ത നല്‍കിയിരുന്നു. ബള്‍ബുകള്‍ പ്രകാശിച്ചതോടെ വന്യജീവികളുടെ ആക്രമണത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പള്ളിക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപവും, ചങ്ങരോത്ത് എം.യു.പി. സ്‌ക്കൂള്‍ റോഡ് കവാടത്തിലുമുള്ള ബള്‍ബുകള്‍ മാറ്റി സ്‌ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.