Wednesday, March 11, 2026 Last Updated 29 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.44 AM

വൃഷ്‌ടിപ്രദേശങ്ങളിലെ കനത്ത മഴയുടെ നീരൊഴുക്ക്‌ അനുഗ്രഹമായി; ഇരുവഴിഞ്ഞിപ്പുഴയിലെ ചെറുകിട വൈദ്യുത പദ്ധതികള്‍ക്ക്‌ നേട്ടം

uploads/news/2025/12/817161/3.jpg

വൃഷ്‌ടിപ്രദേശങ്ങളില്‍ പെയ്‌തിറങ്ങിയ കനത്ത മഴയുടെ നീരൊഴുക്ക്‌ ഇരുവഴിഞ്ഞിപ്പുഴ കേന്ദ്രീകരിച്ചുള്ള നാല്‌ ചെറുകിട വൈദ്യുത പദ്ധതികള്‍ക്ക്‌ വൈദ്യുത ഉല്‍പ്പാദനത്തില്‍ ഇക്കുറി മികച്ച നേട്ടമായി.
വൃഷ്‌ടിപ്രദേശങ്ങളില്‍ നിന്ന്‌ ലഭിച്ച മഴ മൂലം ഇരു വഴിഞ്ഞിപ്പുഴയില്‍ ജലസമൃദ്ധിയാണ്‌ വൈദ്യുത ഉല്‍പ്പാദനം മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതിനേക്കാള്‍ വര്‍ദ്ധനവുണ്ടാവാന്‍ കാരണമായി ചൂണ്ടി കാണിക്കുന്നത്‌. ചാലിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്‌ ഇ ബിയുടെ ചെമ്പ്‌ കടവില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്‌ പദ്ധതികള്‍ മുഖേന ഏകദേശം പത്ത്‌ ലക്ഷം യൂണിറ്റ്‌ വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാനായി.
ആദ്യഘട്ട പദ്ധതിയിലൂടെ അന്‍പത്‌ ലക്ഷീ യൂണിറ്റും, രണ്ടാം ഘട്ടത്തിലായി 76.7 ലക്ഷത്തോളം യൂണിറ്റും വൈദ്യുതി ലഭ്യമായത്‌. ഇക്കാരണത്താല്‍ ചെമ്പ്‌ കടവില്‍ അഞ്ച്‌ ജനറേറ്റര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. 32 കോടി രൂപ ചിലവില്‍ 2003 ലാണ്‌ ഇവിടെ രണ്ട്‌ ചെറുകിട വൈദ്യത പദ്ധതികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. 2020 വൈദ്യത ഉല്‍പ്പാദം വളരെ ഉയര്‍ന്ന രീതിയില്‍ ലഭിച്ചിരുന്നു. അതേ ആനക്കാപൊയിലെ ചെറുകിട ജലവൈദ്യുത പദ്ധതി ഈ വര്‍ഷം രണ്ടര കോടി യൂണിറ്റ്‌ വൈദ്യുതി ലഭിച്ചത്‌. പതങ്കയത്തെ സ്വകാര്യ വൈദ്യത പദ്ധതി വഴി ഇത്തവണ 23 മില്യണ്‍ യൂണിറ്റാ വൈദ്യുതി ഉല്‍പ്പാദിക്കാനായി.
കഴിഞ്ഞവര്‍ഷത്തെ കണക്കിനേക്കാള്‍ രണ്ട്‌ മില്യണ്‍ അധികമാണ്‌. സിയാലിന്റെ നേതൃത്വത്തിലുള്ള അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ ഈ വര്‍ഷം പന്ത്രണ്ട്‌ മില്യണ്‍ യൂണിറ്റ്‌ ഉല്‍പ്പാദിപ്പിക്കാനായത്‌ വലിയ നേട്ടമായാണ്‌ ചൂണ്ടി കാണിക്കുന്നത്‌ ജൂണ്‍ മുതല്‍ ഡിസംമ്പര്‍ വരെ മഴയെ ആശ്രയിച്ചാണ്‌ വൈദ്യുത ഉല്‍പ്പാദനം നടക്കുന്നത്‌. ജനുവരി വരെ ലഭ്യമാകുമെന്നതാണ്‌ അധികൃതര്‍ പറഞ്ഞു. ഇരുവഴിഞ്ഞിപ്പുഴയുടെ ജല സമൃദ്ധിയിലൂടെ നാല്‌ ചെറുകിട ജലവൈദ്യുതി പദ്ധതികളിലൂടെ ഏകദേശം ഇരുപത്‌ കോടി രൂപയുടെ വൈദ്യുതി ലഭ്യമായിട്ടുള്ളതായി കണക്കുകള്‍ പറയുന്നത്‌. പതങ്കയം, ആനക്കാീപൊയില്‍ ചെറുകിട വെദ്യുത പദ്ധതികളില്‍ വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്നത്‌ മൂന്ന്‌ ജനറേറ്റര്‍ വീതവും, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്റെ (സിയാലിന്റെ) നേതൃത്വത്തിലുള്ള അരിപ്പാറ വൈദ്യത പദ്ധതിയില്‍ രണ്ട്‌ ജനറേറ്റര്‍ പ്രവര്‍ത്തനങ്ങളിലൂടെ വൈദ്യതി നേട്ടം നേടുന്നത്‌.30 മീറ്റര്‍ വീതിയില്‍ തടയണ സംവിധാനമാക്കി ജലം സംരക്ഷിച്ച്‌ അര കിലോമീറ്ററോളം ദൂരമുള്ള അരിപ്പാറയില്‍ സ്‌ഥിതി ചെയ്ുന്ന പവര്‍ഹൗസിലേക്ക്‌ പെയന്‍സ്‌റ്റോക്ക്‌ കുഴല്‍ വഴി വെള്ളമെത്തിച്ചാണ്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്‌.
ഇക്കുറി കാലതെറ്റി വന്ന ശക്‌തമായ മഴ അക്ഷരാര്‍ത്ഥത്തില്‍ മലയോരത്തെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക്‌ അനുഗ്രഹമായി മാറിയിരിക്കയാണ്‌. ഇത്തരം പദ്ധതികള്‍ വഴി ലഭ്യമായ വൈദ്യുതി തമ്പലമണ്ണ സബ്‌ സ്‌റ്റേഷന്‍ മുഖേനയാണ്‌ വിതരണം നടത്തുന്നത്‌.
ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍
മുക്കം

Ads by Google
Advertisement
Monday 22 Dec 2025 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW