Wednesday, March 11, 2026 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.44 AM

ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റ്; സംഘാടക സമിതി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു

uploads/news/2025/12/817160/2.jpg

കോഴിക്കോട്‌: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്‌റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ്‌ ജില്ലാ കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്‌ ഉദ്‌ഘാടനം ചെയ്‌തു.
കേരളത്തിലെ ഏറ്റവും പ്രധാന വാട്ടര്‍ ഫെസ്‌റ്റിവലുകളില്‍ ഒന്നാണ്‌ ബേപ്പൂരില്‍ നടക്കുന്നതെന്നും ഈ വര്‍ഷം പ്രാദേശിക പരിപാടികളും പങ്കാളിത്തവും ഉറപ്പ്‌ വരുത്തുമെന്നും കലക്‌ടര്‍ പറഞ്ഞു. ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. രാജീവ്‌ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഇ. അനിത കുമാരി, ടി.പി.ബീരാന്‍ കോയ, സി.സന്ദേശ്‌, ടി.കെ.തസ്ലീന, കെ.സുരേഷ്‌, രാമനാട്ടുകര മുനിസിപ്പല്‍ കൗണ്‍സിലര്‍ വാഴയില്‍ ബാലകൃഷ്‌ണന്‍, ബേപ്പൂര്‍ ഡെവലപ്പ്‌മെന്റ്‌ മിഷന്‍ കണ്‍വീനര്‍ ടി.രാധ ഗോപി, ടൂറിസം വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രദീപ്‌ ചന്ദ്രന്‍, ഡി.ടി.പി.സി. സെക്രട്ടറി ടി.നിഖില്‍ദാസ്‌, ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ വിഭാഗം സൂപ്രണ്ടിംഗ്‌ എന്‍ജിനീയര്‍ ജയദീപ്‌, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബര്‍ 26, 27, 28 തീയതികളിലാണ്‌ ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റ് അരങ്ങേറുന്നത്‌. ജല കായികമേള, ജല ഘോഷയാത്ര, അഡ്വഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ്, ഭക്ഷ്യമേള, കലാപരിപാടികള്‍ തുടങ്ങിയവക്ക്‌ ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര, ഫറോക്ക്‌ വി പാര്‍ക്ക്‌, നല്ലളം വി പാര്‍ക്ക്‌, നല്ലളം അബ്‌ദുറഹ്‌മാന്‍ പാര്‍ക്ക്‌ എന്നിവിടങ്ങളിലാണ്‌ വേദിയൊരുങ്ങുക.

Ads by Google
Advertisement
Monday 22 Dec 2025 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW