Wednesday, March 11, 2026 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.44 AM

തദ്ദേശ തെരഞ്ഞെടുപ്പ്‌: ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു

uploads/news/2025/12/817159/1.jpg

കോഴിക്കോട്‌ കോര്‍പ്പറേഷനിലേയും ജില്ലാ ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്തുകളിലേയും ജനപ്രതിനിധികള്‍ സത്യപ്രതിഞ്‌ജ ചെയ്‌ത് അധികാരമേറ്റു.ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന കോഴിക്കോട്‌ ജില്ലാപഞ്ചായത്ത്‌ അംഗങ്ങള്‍ക്ക്‌ മുതിര്‍ന്ന അംഗമായ മുസ്‌്ലിംലീഗിലെ മുഹമ്മദന്‍സ്‌ പ്രതിഞ്‌ജ ചൊല്ലി കൊടുത്തു. പരിപാടിയില്‍ 28 അംഗങ്ങളാണ്‌ സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തത്‌. 10 മണിക്ക്‌ തന്നെ ആരംഭിച്ച ചടങ്ങില്‍ ജില്ലാ കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങാണ്‌ മുഹമ്മദന്‍സിന്‌ സത്യവാചകം ചൊല്ലിക്കൊടുത്തത്‌. ഇതിന്‌ ശേഷം 27 അംഗങ്ങള്‍ക്കും മുഹമ്മദന്‍സ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ പ്രഥമ യോഗത്തില്‍ മുഹമ്മദന്‍സ്‌ ആണ്‌ അധ്യക്ഷം വഹിച്ചത്‌. പുതിയ ഭരണ സമിതി വരുന്നതുമായി അജണ്ട പ്രകാരമായിരുന്നു യോഗം.
27 നാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌. -വൈസ്‌ പ്രസിഡന്റ്‌, സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാര്‍ തെരഞ്ഞെടുപ്പ്‌ നടക്കുക. 13 നെതിരെ 15 സീറ്റുകള്‍ നേടി ഭരണമുറപ്പിച്ച ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിനായി മില്ലി മോഹന്‍ ആണ്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്നത്‌. വൈസ്‌ പ്രസിഡന്റായി മുസ്‌്ലിംലീഗിലെ കെ.കെ. നവാസും മത്സരിക്കും.. സത്യ പ്രതിഞ്‌ജാ ചടങ്ങ്‌ വീക്ഷിക്കാന്‍ വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും ജില്ലാ പഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ബന്ധുക്കളുമടക്കം നൂറു കണക്കിനാളുകളെത്തി.
കോഴിക്കോട്‌: കോഴിക്കോട്‌ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിഞ്‌ജാ ചടങ്ങ്‌ തളി കണ്ടംകുളം ജൂബിലി ഹാളില്‍ നടന്നു. ജില്ലാ കലക്‌റ്റര്‍ സ്‌നേഹില്‍കുമാര്‍ സിങ്‌ മുതിര്‍ന്ന അംഗം കോണ്‍ഗ്രസിലെ മനക്കല്‍ ശശിക്ക്‌ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ മനക്കല്‍ ശശി ഒന്നാം വാര്‍ഡ്‌ അംഗം ലത കളങ്കോളിക്കാണ്‌ സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തത്‌. തുടര്‍ന്ന്‌ 76 ാം വാര്‍ഡ്‌ വരെയുള്ള അംഗങ്ങള്‍ക്ക്‌ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. പുതിയറ വാര്‍ഡ്‌ കൗണ്‍സിലര്‍ നിഷിത ശിവന്‍ ആണ്‌ അവസാനമായി സത്യപ്രതിജ്‌ഞ ഏറ്റു ചൊല്ലിയത്‌. ഇടതുപക്ഷ പ്രതിനിധികള്‍ ദൃഢപ്രതിജ്‌ഞയെടുത്തപ്പോള്‍ യു.ഡി.എഫിന്റെയും എന്‍.ഡി.എ.യുടെ പ്രതിനിധികള്‍ ദൈവനാമത്തിലുമാണ്‌ പ്രതിജ്‌ഞയെടുത്തത്‌.
ഓരോ മുന്നണിയുടെയും പ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെല്ലാന്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കയ്ിടിയച്ചും മുദ്രാവക്യങ്ങള്‍ വിളിച്ചും ആവേശഭരിതരായി. മധുരം വിതരണം ചെയ്‌ത് കൗണ്‍സിലര്‍മാര്‍ സന്തോഷം കൈമാറി. മാലയിട്ടും പൂച്ചെണ്ടുകള്‍ നല്‍കിയും കൗണ്‍സിലര്‍മാരോടൊപ്പം പ്രവര്‍ത്തകര്‍ സെല്‍ഫി എടുത്ത്‌ സന്തോഷിച്ചു. 35 അംഗങ്ങളുമായി കോര്‍പറേഷനിലെ വലിയ ഒറ്റകക്ഷി എല്‍.ഡി.എഫ്‌ ആണ്‌. 28 അംഗങ്ങളുള്ള യു.ഡി.എഫും 13 അംഗങ്ങളുള്ള എന്‍.ഡി.എ.യും കൂടുതല്‍ പ്രതിനിധികളെ നഗരസഭയില്‍ എത്തിച്ചതിന്റെ സന്തോഷം സത്യപ്രതിജ്‌ഞ ചടങ്ങിലും പ്രതിഫലിച്ചു. സത്യപ്രതിഞ്‌ജാ ചടങ്ങിന്‌ ശേഷം കോഴിക്കോട്‌ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ മുതിര്‍ന്ന അംഗം മനക്കല്‍ ശശിയുടെ അധ്യക്ഷതയില്‍ കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു.

വടകര: നഗരസഭയിലേക്ക്‌ തെരഞ്ഞെടുത്ത സി.പി.എം, സി.പി.ഐ കൗണ്‍സിലര്‍മാര്‍ ഒഞ്ചിയം രക്‌തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലെ രക്‌തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയും പ്രതിജ്‌ഞയും നടത്തിയാണ്‌ നഗരസഭ അങ്കണത്തില്‍ പ്രത്യേകം സജ്‌ജമാക്കിയ വേദിയില്‍ വരണാധികാരി വി സന്തോഷ്‌ കുമാര്‍ അധ്യക്ഷനായി. കൗണ്‍സിലിലെ മുതിര്‍ന്ന അംഗം കെ. സരോജിനി വരണാധികാരി മുമ്പാകെ ആദ്യം പ്രതിജ്‌ഞയെടുത്തു. തുടര്‍ന്ന്‌ വാര്‍ഡ്‌ ക്രമത്തില്‍ മറ്റംഗങ്ങള്‍ക്ക്‌ കെ സരോജിനി സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്‌ഞ ചടങ്ങ്‌ വീക്ഷിക്കാന്‍ രാഷ്ര്‌ടീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ്‌ നഗരസഭ ഓഫീസ്‌ പരിസരത്ത്‌ എത്തിയത്‌. സത്യപ്രതിജ്‌ഞക്ക്‌ ശേഷം കെ സരോജിനിയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു. ചെയര്‍ പേഴ്‌സണ്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിന്റെ അറിയിപ്പ്‌ വരണാധികാരി യോഗത്തില്‍ വായിച്ചു. 26ന്‌ രാവിലെ 10.30ന്‌ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പും പകല്‍ 2.30ന്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പും നടക്കും. സെക്രട്ടറി ഡി വി സനല്‍ കുമാര്‍ സ്വാഗതവും ആര്‍ ഗണേശന്‍ നന്ദിയും പറഞ്ഞു.തോടന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ബ്ലോക്ക്‌ െ്രെടസം ഹാളില്‍ നടന്നു. വരണാധികാരി പി. ഗീത മുമ്പാകെ മുതിര്‍ന്ന അംഗമായ ഒ.പി ചന്ദ്രന്‍ ആദ്യം സത്യ പ്രതിജ്‌ഞ ചെയ്‌തു. തുടര്‍ന്ന്‌ ഡിവിഷന്‍ ക്രമത്തില്‍ മറ്റ്‌ അംഗങ്ങളും ഒ.പി ചന്ദ്രന്‍ മുമ്പാകെ സത്യ പ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. സെക്രട്ടറി വി. പി മോഹന്‍ദാസ്‌ സ്വാഗതം പറഞ്ഞു. മണിയൂര്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം ടി.ടി മൊയ്‌തുവിന്‌ റിട്ടേണിങ്‌ ഓഫീസര്‍ ആരതി സത്യ വാചകം ചൊല്ലിക്കൊടുത്തു. വാര്‍ഡ്‌ ക്രമത്തില്‍ മറ്റംഗങ്ങളും ടി ടി മൊയ്‌തു മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. വില്യാപ്പള്ളിയില്‍ മുതിര്‍ന്ന അംഗം പി.പി പ്രഭാകരന്‍ റിട്ടേണിങ്‌ ഓഫീസര്‍ അനില്‍ കുമാര്‍ മുമ്പാകെ ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തു. തുടര്‍ന്ന്‌ മറ്റ്‌ അംഗങ്ങള്‍ക്ക്‌ പി.പി പ്രഭാകരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആയഞ്ചേരിയില്‍ റിട്ടേണിങ്‌ ഓഫീസര്‍ പ്രേമചന്ദ്രന്‍ മുതിര്‍ന്ന അംഗം എന്‍.കെ ഗോവിന്ദന്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ മറ്റ്‌ അംഗങ്ങളും എന്‍.കെ ഗോവിന്ദന്‍ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌തു. തിരുവള്ളൂരില്‍ മുതിര്‍ന്ന അംഗം കുണ്ടാറ്റില്‍ മൊയ്‌തുവിന്‌ റിട്ടേണിങ്‌ ഓഫീസര്‍ സുനില്‍ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ മറ്റംഗങ്ങളും വാര്‍ഡ്‌ ക്രമത്തില്‍ മൊയ്‌തു കുണ്ടാറ്റില്‍ മുമ്പാകെ സത്യ പ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു.
പുറമേരി പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം പി.എം നാണുവിന്‌ റിട്ടേണിങ്ങ്‌ ഓഫീസര്‍ സത്യവാചകം ചൊല്ലി നല്‍കി. തുടര്‍ന്ന്‌ മറ്റ്‌ അഗ്രങ്ങള്‍ക്ക്‌ നാണു സത്യവാചകം ചൊല്ലി നല്‍കി

മുക്കം: തദ്ദേശ സ്‌ഥാപനങ്ങളിലേക്ക്‌ തെരഞ്ഞടുക്കപ്പെട്ട അംഗങ്ങള്‍ക്കായി മുക്കം നഗരസഭയില്‍ നടത്തിയ സത്യപ്രതിജ്‌ഞ പ്രൗഢമായി. ഇന്നലെ രാവിലെ 10 മണിക്ക്‌ നടന്ന ചടങ്ങിലേക്ക്‌ ലിന്റോ ജോസഫ്‌ എം.എല്‍ എ, മുന്‍ ചെയര്‍മാന്‍ പി ടി. ബാബു.മുന്‍ കൗണ്‍സിലര്‍മാര്‍ തങ്ങള്‍ വോട്ട്‌ ചെയ്‌ത് വിജയിപ്പിച്ചവരും, നാട്ടുകാരും വീട്ടുകാരും, കുടുംബാങ്ങളും സഹപ്രവര്‍ത്തകരും, വിവിധ രാഷിയ പാര്‍ട്ടി നേതാക്കളും മുക്കം എം.എ.എം ഓഡിറ്റോറിയത്തിലേക്ക്‌ ഒഴുകിയെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യപ്രതിജ്‌ഞ ചടങ്ങ്‌ ഉത്സവ പ്രതീതിയായി. മുക്കം നഗരസഭയിലെ 28 ഡിവിഷനായ വയലക്കര ഡിവിഷനില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട തലമുതിര്‍ന്ന കൗണ്‍സിലര്‍ വളപ്പില്‍ ശിവശങ്കരറിന്‌ റിട്ടേണിംങ്ങ്‌ ഓഫീസര്‍ പി.ആര്‍ രത്‌നേഷ്‌ സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തതോടെ തുടക്കം കുറിച്ചത്‌. നഗരസഭ സെക്രട്ടറി കൃഷ്‌ണ ഗോപാല്‍, അസിസ്‌റ്റന്റ്‌ റിട്ടേണിംങ്ങ്‌ ഓഫീസര്‍ സഫീദ, നഗരസഭ ജീവനക്കാരും നേതൃത്വം നല്‍കി. തുടര്‍ന്ന്‌ ഒന്നാം ഡിവിഷനായ നടുകില്‍ വിജയിച്ച ഭവന വിനോദ്‌ ,തെച്ചിയാട്‌അനീഫ മുഹമ്മദ്‌, കല്ലുരുട്ടിയിലെ ജി. ജയരാജ്‌, കല്ലുരുട്ടി സൗത്തില്‍ സുനിത മാത്യു, തോട്ടത്തിന്‍ കടവ്‌ നസീറ, തോട്ടത്തിന്‍ കടവ്‌ സൗത്ത്‌ ഉഷാകുമാരി, നെല്ലിക്ക പൊയില്‍ സി.എ പ്രദീപ്‌ കുമാര്‍, നീലേശ്വരം ബബിത മനോജ്‌, മുത്തേരി കെ. റാഷിദ്‌, തടപ്പറമ്പ്‌ അനിത ബാബു, നെടുമങ്ങാട്‌ സുനില്‍കുമാറ്‌, അഗ സ്‌ത്യന്‍ മുഴി റൈനീഷ്‌, മുക്കം ഷജീഷ്‌ വായലത്ത്‌, കുറ്റിപ്പാല സുഹറ വഹാബ്‌, മാമ്പറ്റ ബിന്ദു രാജന്‍, കയ്യിട്ടാ പൊയിലില്‍ അഡ്വ.കെ.പി. ചാന്ദിനി, കച്ചേരിയില്‍ രാജന്‍, കണക്ക്‌ പറമ്പ്‌ എ.പി.മുഹമ്മദ്‌ നസീം, പൊറ്റശ്ശേരി ലീല പുല്‍പ്പറമ്പില്‍, മംഗലശ്ശേരി ഷഫീഖ്‌ മാടായി, ചേന്ദമംഗല്ലൂര്‍ ബനൂജ വടക്ക്‌ വീട്ടില്‍, പുല്‍പ്പറമ്പ്‌ ജസീല അസീസ്‌, പൊറ്റശ്ശേരി ലീല പുല്‍പ്പറമ്പില്‍, കുറ്റീയേരിമ്മല്‍ രാജേഷ്‌ പൊറ്റശ്ശേരി, ഈസ്‌റ്റ് മണാശ്ശേരി കെ.ബാബു, വെസ്‌റ്റ് മണാശ്ശേരി കെ.പി.ബിന്ദു, കരിയകുളങ്ങര വി.ഗിരിജ, കയേ്േരി ക്കല്‍ മനീഷ ഉള്ളാട്ടില്‍ , മുത്താലം അബ്‌ദുല്‍ അസീസ്‌ വാര്‍പ്പില്‍, തൂങ്ങു പുറം അബ്‌ദുല്‍ മുനീര്‍, വെണ്ണേക്കോട്‌ വി.അബ്‌ദുല്ല, ഇരട്ടക്കുളങ്കര ഷെരീഫ്‌ വെണ്ണേക്കോട്‌, മുണ്ടുപാറ വി.എം റഹ്‌മത്ത്‌, പൂളപ്പൊയില്‍ പി.സി ഷബാന എന്നിവര്‍ക്ക്‌ മുതിര്‍ന്ന കൗണ്‍സിലര്‍ ശിവശങ്കരന്‍ സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു അധികാരമേറ്റു. തുടര്‍ന്ന്‌ മുക്കം നഗരസഭ ഹാളില്‍ പ്രഥമ കൗണ്‍സില്‍ യോഗം ചേര്‍ന്നു.മുതിര്‍ന്ന കൗണ്‍സിലര്‍ വളപ്പില്‍ ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു.

മുക്കം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളും, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെയും അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. കൊടിയത്തൂര്‍ ജി.എം.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വരണാധികാരി താമരശ്ശേരി എംപ്ലേയ്‌മെന്റ്‌ ഓഫീസര്‍ അയോണ തോമസ്‌ മുതിര്‍ന്ന അംഗം രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച അഹമ്മദ്‌ കുട്ടി പൂളത്തൊടിക്ക്‌ ആദ്യം സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന്‌ അഹമ്മദ്‌ കുട്ടി പൂളത്തൊടി മറ്റ്‌ 18 മെമ്പര്‍മാര്‍ക്കും സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. സുഹാസ്‌, സി.ഹരീഷ്‌, സിസിന പ്രവീണ്‍ ലാല്‍ എന്നിവര്‍ ദൃഡ പ്രതിജ്‌ഞ ചെയ്‌തപ്പോള്‍ പ്രേമ ടീച്ചര്‍, അഹമ്മദ്‌ കുട്ടി, ഷീജ ടീച്ചര്‍, ഹസീന പുതിയോട്ടില്‍,
സന്തോഷ്‌ സെബാസ്‌റ്റ്യന്‍, സുജ ടോം, സുസ്‌മിന ടീച്ചര്‍, പി.കുട്ടി ഹസ്സന്‍, എസ്‌.എ നാസര്‍, കെ.വിനിയാസ്‌, കസ്‌ന ഹമീദ്‌, ഷറഫുദ്ധീന്‍, യൂസഫ്‌, ആയിഷ ചേലപ്പുറം, കവിതടീച്ചര്‍, എം.പി ജുമൈല എന്നിവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്‌ഞ ചെയ്യുകയായിരുന്നു. തുടര്‍ന്ന്‌ സി.ജെ ആന്റണി, കെ.വി അബ്‌ദുറഹിമാന്‍, എം. സിറാജുദ്ദീന്‍, ജോണി എടശ്ശേരി, ഷംസുദ്ധീന്‍ ചെറുവാടി, എന്‍.കെ.അഷ്‌റഫ്‌, യു.പി മമ്മദ്‌, എം.എ അബ്‌ദുറഹിമാന്‍, കെ.ടി. മന്‍സൂര്‍, ഫസല്‍ കൊടിയത്തൂര്‍, യു. അബ്‌ദുല്ല ഫാറൂഖി, ദിവ്യ ഷിബു, വി.ഷംലൂലത്ത്‌, അസ്ലം ചെറുവാടി, കെ.പി സുബ്രഹ്‌മണ്യന്‍, മുനീര്‍ ഗോതമ്പ റോഡ്‌, സി.പി. അസീസ്‌, ബാബു പൊലുകുന്നത്ത്‌, ശിഹാബ്‌ മാട്ടുമുറി, ടി.ടി. അബ്‌ദുറഹിമാന്‍, പി.കെ.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത്‌ സെക്രട്ടറി ഒ.എ അന്‍സു സ്വാഗതവും അയോണ തോമസ്‌ നന്ദിയും പറഞ്ഞു.തുടര്‍ന്ന്‌ അഹമ്മദ്‌ കുട്ടി പൂളത്തൊടിയുടെ അധ്യക്ഷതയില്‍ ആദ്യ ഭരണ സമിതി യോഗവും നടന്നു.കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ മുതിര്‍ന്ന അംഗം ജി. അബ്‌ദുല്‍ അക്‌ബറിന്‌ ടി. ദീപ്‌തി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ അക്‌ബര്‍ 19 പേരേയും സത്യപ്രതിജ്‌ഞ ചെയ്യിച്ചു.

കുറ്റ്യാടി: തൃതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‌ ശേഷം കുന്നുമ്മല്‍ ബ്ലോക്ക്‌ പഞ്ചായത്തിലെയും ബ്ലോക്കിന്ന്‌ കീഴിലുള്ള മറ്റ്‌ ഏഴ്‌ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപെട്ട സ്‌ഥാനാര്‍ഥികള്‍ അംഗങ്ങളായി സത്യപ്രതിജ്‌ഞ ചെയ്‌തു. അതാത്‌ പഞ്ചായത്തുകളിലെ റിട്ടേണിങ്ങ്‌ ഓഫീസര്‍ വിജയിച്ച മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന്‌ മുതിര്‍ന്ന അംഗ മറ്റുള്ളവര്‍ക്ക്‌ സത്യവാചകം ചൊല്ലി കൊടുക്കുകയുമായിരുന്നു. എല്‍.ഡി.എഫ്‌ അംഗങ്ങളില്‍ ഭൂരിപക്ഷം അംഗങ്ങളും ദൃഢപത്രിജ്‌ഞ എടുത്തപ്പോള്‍ യു.ഡി.എഫ്‌ അംഗങ്ങളില്‍ ഭൂരിപക്ഷം അംഗങ്ങളും ഈശ്വരനാമത്തില്‍ പ്രതിജ്‌ഞ ചൊല്ലി അവസാനിപ്പിക്കുകയായിരുന്നു. കുന്നുമ്മല്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ബി.ഡി.ഒ കെ.ടി മനോജ്‌ കുമാര്‍ സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ഭരണാധികാരി കെ. നീതു സത്യപ്രതിജ്‌ഞ ചൊല്ലി. കായക്കൊടിയില്‍ ഗ്രാമ പഞ്ചായത്ത്‌ സിക്രട്ടറി വി.എസ്‌ ആര്‍ദ്ര സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ്‌ ഭരണാധികാരി കെ.ഇ നൗഷാദ്‌ പ്രതിജ്‌ഞ വാചകം ചൊല്ലി. കാവിലും പാറയില്‍ സെക്രട്ടറി പി. നിഖില്‍രൂപ്‌ സ്വാഗതം പറഞ്ഞു തിരഞ്ഞെടുപ്പ്‌ ഭരണാധികാരി കെ.കെ മനോജ്‌ കുമാര്‍ പ്രതിജ്‌ഞ വാചകം ചൊല്ലി. മരുതോങ്കരയില്‍ ടി.വി സുജിത്ത്‌ സ്വാഗതം പറഞ്ഞു ഭരണാധികാരി എന്‍. ജയന്‍ പ്രതിജ്‌ഞ ചൊല്ലി. കുന്നുമ്മലില്‍ സെക്രട്ടറി രാജീവന്‍ വള്ളില്‍ സ്വാഗതം പറഞ്ഞു. ഭരണാധികാരി പ്രതിജ്‌ഞാ വാചകം ചൊല്ലി. നരിപ്പറ്റയില്‍ സെക്രട്ടറി കെ. രാജീവന്‍ സ്വാഗതം പറഞ്ഞു. ഭരണാധികാരി കെ. രാധാകൃഷ്‌ണന്‍ പ്രതിജ്‌ഞ വാചകം ചൊല്ലി, വേളത്ത്‌ സെക്രട്ടറി സി.കെ റഫീഖ്‌ സ്വാഗതം പറഞ്ഞു. ഭരണാധികാരി പി. ഷിജു പ്രതിജ്‌ഞ വാചകം ചൊല്ലി. കുറ്റ്യാടിയില്‍ സെക്രട്ടറി കെ. സിന്ധു സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ്‌
ഭരണാധികാരി കെ.എം രത്ന വല്ലി സത്യപ്രതിജ്‌ഞ വാചകം ചൊല്ലി. സത്യപ്രതിജ്‌ഞ ചടങ്ങിന്‌ ശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യത്തെ യോഗം ആദ്യം പ്രതിജ്‌ഞ ചെയ്‌ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അറിയിപ്പ്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ വായിച്ചു.

പേരാമ്പ്ര: മലയോരത്തെ ഗ്രാമപഞ്ചായത്തുകളില്‍ പുതിയ ഭരണസമിതി അധികാരമേറ്റു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലേക്ക്‌ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞാ ചടങ്ങ്‌ ജി.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. വരണാധികാരിക്ക്‌ മുന്‍പാകെ മുതിര്‍ന്ന അംഗം കെ.വി. വത്സന്‍ നായര്‍ ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. തുടര്‍ന്ന്‌ മറ്റു 20 അംഗങ്ങള്‍ക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു.ഉദാ്യേഗസ്‌ഥര്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആകെ 21 അംഗങ്ങളുള്ള ഭരണസമിതിയില്‍ 12 പേര്‍ യു.ഡി.എഫ്‌ അംഗങ്ങളും 8 പേര്‍ എല്‍.ഡി.എഫ്‌ അംഗങ്ങളുമാണ്‌. ഒരു ബി.ജെ.പി അംഗവും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. 27ന്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെയും വൈസ്‌ പ്രസിഡന്റിനെയും തിരഞ്ഞെടുക്കും.
20 വര്‍ഷത്തിന്‌ ശേഷമാണ്‌ യു.ഡി.എഫിന്‌ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഭരണം തിരികെ ലഭിക്കുന്നത്‌. പേരാമ്പ്ര ബ്ലോക്കിലെ 7 പഞ്ചായത്തുകളിലും അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. 5 പഞ്ചായത്തുകളില്‍ ഇത്തവണ യു.ഡി.എഫ്‌ ഭരണത്തില്‍ തിരികെയെത്തി. 2 പഞ്ചായത്തുകളില്‍ എല്‍ ഡി എഫ്‌ ഭരണം നിലനിര്‍ത്തി .ബ്ലോക്ക്‌ പഞായത്തില്‍ 7 സീറ്റ്‌ എല്‍ഡിഎഫും 7 യു.ഡി.എഫും നേടി. പ്രൗഢ ഗംഭീരമായ സത്യപ്രതിജ്‌ഞാ ചടങ്ങുകളാണ്‌ നടന്നത്‌. മധുര വിതരണവും നടന്നു.
സ്വന്തം ലേഖകന്‍
കോഴിക്കോട്‌

Ads by Google
Advertisement
Monday 22 Dec 2025 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW