Friday, March 13, 2026 Last Updated 18 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.44 AM

ഹരിപ്പാട്‌ കുടിവെള്ള പദ്ധതി ജലസംഭരണിക്ക്‌ സമീപം തീപിടിത്തം

uploads/news/2025/12/817158/4.jpg

ഹരിപ്പാട്‌: ഹരിപ്പാട്‌ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയായ പള്ളിപ്പാട്ടെ പ്ലാന്റില്‍ വന്‍ തീപിടുത്തം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം രണ്ട്‌ മണിയോടെയാണ്‌ തീപിടു ത്തം ഉണ്ടായത്‌.
പ്രദേശമാകെ പുക പടര്‍ന്നത്‌ പരിഭ്രാന്തി സൃഷ്‌ടിച്ചു. മുളം കാടുകള്‍ കൂട്ടമായി ഉള്ളതിനാല്‍ തീ ശക്‌തിയായി തന്നെ ആളിപ്പടര്‍ന്നു. കുടിവെള്ള പദ്ധതിക്കായി എത്തിച്ചിരുന്ന പൈപ്പുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഹരിപ്പാട്‌ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തീ കൂടുതല്‍ ഭാഗങ്ങളിലേക്ക്‌ ആളിപ്പടര്‍ന്നതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ മാവേലിക്കര, കായംകുളം അഗ്നിരക്ഷാസേന യൂണിറ്റുകള്‍ കൂടി എത്തിയാണ്‌ നാലുമണിയോടെ തീ അണച്ചത്‌. വാട്ടര്‍ ടാങ്ക്‌ ഉള്‍പ്പടെ സ്‌ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ അടി ഭാഗത്താണ്‌ പൈപ്പുകള്‍ കൂട്ടി ഇട്ടിരുന്നത്‌.
കെട്ടിടത്തിലേക്കും ടാങ്കിലേക്കും തീ പടര്‍ന്നിരുന്നു. തീപിടിക്കാന്‍ കാരണം വ്യക്‌തമായിട്ടില്ല. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വിഭാവനം ചെയ്‌ത് നിര്‍മ്മാണം നടക്കുന്ന ഹരിപ്പാട്‌ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 28 കോടി രൂപ മുടക്കി പള്ളിപ്പാട്‌ പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയ 50 എം.എല്‍.ഡി ശേഷിയുള്ള ജലശുദ്ധീകരണ ശാലയിലാണ്‌ തീപിടുത്തം ഉണ്ടായത്‌.

Ads by Google
Advertisement
Monday 22 Dec 2025 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW