Friday, March 13, 2026 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.44 AM

ചക്കുളത്തുകാവില്‍ രുക്‌മിണി സ്വയംവര ഘോഷയാത്ര

uploads/news/2025/12/817157/3.jpg

ചക്കുളത്തുകാവ്‌: ശ്രീഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടു നോയമ്പ്‌ മഹോത്സത്തോടനുബന്ധിച്ച്‌ നടന്നുവരുന്ന സപ്‌താഹയജ്‌ഞത്തിന്റെ ഭാഗവമായി രുക്‌മിണി സ്വയംവര ഘോഷയാത്ര നടന്നു. പതിവ്‌ പൂജകള്‍ക്ക്‌ പുറമെ ക്ഷേത്ര സപ്‌താഹ മണ്ഡപത്തില്‍ 10.30 ന്‌ ക്ഷേത്ര മൂലകുടുംബ ക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിച്ച ചടങ്ങുകള്‍ക്ക്‌ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
മുഖ്യകാര്യദര്‍ശി രാധകൃഷ്‌ണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്‌ജിത്ത്‌ ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിന്‌ കാര്‍മ്മികത്വം വഹിച്ചു. മീഡിയ കോര്‍ഡിനേറ്റര്‍ അജിത്ത്‌ കുമാര്‍ പിഷാരത്ത്‌, ചക്കുളത്തമ്മ മാതൃസമിതി അംഗങ്ങള്‍, ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശൂരനാട്‌ വാസുദേവന്‍ പിള്ള, നൂറനാട്‌ സോമന്‍, തകഴി സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സപ്‌താഹ പാരായണയജ്‌ഞം 3ന്‌ സമാപിക്കും. 26ന്‌ രാവിലെ ഒന്‍പതിന്‌ കലശാഭിഷേകവും ഉച്ചകഴിഞ്ഞ്‌ 3 ന്‌ കാവുംഭാഗം തിരു- ഏറാങ്കാവ്‌ ക്ഷേത്രത്തില്‍നിന്ന്‌ തിരുവാഭരണ ഘോഷയാത്രയും നടക്കും. സമാപന ദിവസമായ ഡിസംബര്‍ 27 ന്‌ കാവടി - കരകാട്ടവും ചക്കരക്കുളത്തില്‍ ആറാട്ടും തൃക്കൊടിയിറക്കവും തുടര്‍ന്ന്‌ മഞ്ഞനീരാട്ടും നടക്കും.

Ads by Google
Advertisement
Monday 22 Dec 2025 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW