-->
ഹരിപ്പാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കരുവറ്റ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍ പുഷ്‌പയ്‌ക്ക് ഭര്‍ത്താവ് കെ.ആര്‍. രാജന് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തത് കൗതുകമായി. കരുവാറ്റ ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ചടങ്ങിലാണ് ഈ അപൂര്‍വ്വ ഭാഗ്യം ദമ്പതികള്‍ക്ക് കൈവരിച്ചത്. ഗ്രാമപഞ്ചായത്ത് വരണാധികാരിയായിരുന്ന ഹരിപ്പാട് സബ് രജിസ്‌ട്രാര്‍ ഷാജി തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള കെ.ആര്‍. രാജന് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് രാജന്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതി ചൊല്ലി കൊടുക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രതിനിധികളായിട്ടാണ് ഒമ്പതാം വാര്‍ഡില്‍ നിന്നും കെ.ആര്‍. രാജനും പന്ത്രണ്ടാം വാര്‍ഡില്‍നിന്നും ഭാര്യ കെ.ആര്‍. പുഷ്‌പ രാജനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.16 വാര്‍ഡുകളില്‍ 7 എല്‍.ഡി.എഫ് 7 യു.ഡി.എഫ് രണ്ട് ബി.ജെ.പി എന്നിങ്ങനെയാണ് കക്ഷിനില.