Wednesday, March 11, 2026 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.04 AM

അറബി ഭാഷാ പഠനത്തിന്‌ പ്രസക്‌തിയേറുന്നു: പി.പി. അര്‍ച്ചന

uploads/news/2025/12/817056/4.jpg

മുട്ടില്‍: ആഗോളതലത്തില്‍ സ്വാധീനവും തൊഴില്‍സാധ്യതകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അറബി ഭാഷാപഠനത്തിന്‌ പ്രസക്‌തിയേറുകയാണെന്ന്‌ വയനാട്‌ അസി.കളക്‌ടര്‍ പി.പി. അര്‍ച്ചന. ഡബ്ല്യു.എം.ഒ കോളജില്‍ അറബിക്‌ ഗവേഷണ വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ര്‌ട അറബി ഭാഷാദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലോകത്ത്‌ ലക്ഷക്കണക്കിന്‌ ആളുകള്‍ ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്ന അറബി ഭാഷ ഏറ്റവും വലിയ സാമ്പത്തിക, സാംസ്‌കാരിക വിനിമയ ഉപാധികളിലൊന്നായി മാറിയെന്ന്‌ അസി.കളക്‌ടര്‍ പറഞ്ഞു. ഡോ. നജ്‌മുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
കോളജ്‌ മാനേജ്‌മെന്റ്‌ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. കെ. മൊയ്‌തു മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍, അരീക്കോട്‌ എസ്‌.എസ്‌.എ കോളജ്‌ അസി. പ്രഫ. ഡോ. അബ്‌ദുള്ള നജീബ്‌, കെ.എച്ച്‌. ശൈല, ഡോ. യൂസഫ്‌ നദ്‌വി, ഡോ. മുഹമ്മദ്‌ സയീദ്‌, കെ. ആസില്‍, അബ്ബാസ്‌ വാഫി, പി.പി. ഷഹീര്‍, കെ.കെ. സകിയ്യ പ്രസംഗിച്ചു.
യുവ സംരംഭകനും കോളജ്‌ പൂര്‍വവിദ്യാര്‍ഥിയുമായ നസീര്‍ ഗസാലി അറബ്‌ തൊഴില്‍ വിപണിയിലെ സാധ്യതകളെക്കുറിച്ച്‌ വിദ്യാര്‍ഥികളുമായി സംവദിച്ചു. വിദ്യാര്‍ഥികള്‍ തയാറാക്കിയ മാഗസിനുകളുടെ പ്രകാശനം നടത്തി. കെ ടെറ്റ്‌ കരസ്‌ഥമാക്കിയ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ്‌ അനസ്‌, എന്‍.സി.സി ദേശീയ ക്യാമ്പില്‍ പങ്കെടുത്ത മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ്‌ ഇസ്‌മയില്‍ എന്നിവരെ ആദരിച്ചു.

Ads by Google
Advertisement
Sunday 21 Dec 2025 05.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW