Thursday, March 12, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.04 AM

തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചത്‌ അവഗണനയിലുള്ള ജനരോഷം: മെഡിക്കല്‍ കോളജ്‌ ആക്ഷന്‍ കമ്മിറ്റി

uploads/news/2025/12/817055/3.jpg

ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പുഫലത്തില്‍ വയനാട്ടില്‍ പ്രതിഫലിച്ചത്‌ ജില്ലയെ സംസ്‌ഥാന സര്‍ക്കാര്‍ നിരന്തരം അവഗണിക്കുന്നതിലുള്ള ജനരോഷമാണെന്ന്‌ ബത്തേരിയില്‍ ചേര്‍ന്ന ഗവ.മെഡിക്കല്‍ കോളജ്‌ ആക്ഷന്‍ കമ്മിറ്റി വിലയിരുത്തി. ഗവ.മെഡിക്കല്‍ കോളജിനു സ്‌ഥിര നിര്‍മാണം നടത്തുന്നതടക്കം വിഷയങ്ങളില്‍ ജനഹിതത്തിനൊത്ത്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്ക്‌ ജില്ലയില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്‌ യോഗം അഭിപ്രായപ്പെട്ടു. തദ്ദേശ സ്‌ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍ ജില്ലയുടെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടു. സംസ്‌ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി(എസ്‌.എച്ച്‌.ആര്‍.പി.സി) ജില്ലാ പ്രസിഡന്റ്‌ കെ.എന്‍. പ്രേമലത ഉദ്‌ഘാടനം ചെയ്‌തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം. ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ. വി.പി. യെല്‍ദോ, മാത്യൂസ്‌ പീറ്റര്‍, അബ്‌ദുള്ള ചോലയില്‍, സി.എച്ച്‌. സജിത്‌കുമാര്‍, ജയന്‍ കുപ്പാടി, എ.കെ. ഭാസ്‌കരന്‍, തോമസ്‌ മീനങ്ങാടി പ്രസംഗിച്ചു. എസ്‌.എച്ച്‌.ആര്‍.പി.സി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ സ്വാഗതം പറഞ്ഞു.

Ads by Google
Advertisement
Sunday 21 Dec 2025 05.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW