-->
പത്തനംതിട്ട: പുതിയ ബാച്ചിലേക്കുള്ള സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ പരിശീലനം പത്തനംതിട്ടയില്‍ പൂര്‍ത്തിയായി്. ദുരന്തനിവാരണം, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, പ്രഥമ ശുശ്രൂഷ എന്നിങ്ങനെ വ്യത്യസ്‌ത വിഷയങ്ങളിലാണ് ഇവര്‍ക്ക് ക്ലാസ് ലഭിച്ചത്. തിരുവല്ല സബ് കളക്‌ടര്‍ സുമിത് കുമാര്‍ താക്കൂര്‍ ് പരിശീലനം പൂര്‍ത്തിയാക്കിയ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചു. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ വിവിധതരം റോപ്പുകള്‍ ഉപയോഗിച്ച് ഉയരങ്ങളിലെത് ഉള്‍പ്പെടെ പരിശീലനം നേടിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന സമാപന ചടങ്ങ് സബ്‌കളക്‌ടര്‍ ഉദ്‌ഘാടനം ചെയ്‌തു. പത്തനംതിട്ട സേ്‌റ്റഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭ സെക്രട്ടറി മുംതാസ് മുഖ്യപ്രഭാഷണം നടത്തി. അസിസ്‌റ്റന്റ് സേ്‌റ്റഷന്‍ ഓഫീസര്‍ എ സാബു, സിവില്‍ ഡിഫന്‍സ് പോസ്‌റ്റുവാര്‍ഡന്‍ സ്‌മിത എം നായര്‍, ഫിലിപ്പോസ് മത്തായി, ഡെപ്യൂട്ടി ഡിവിഷണല്‍ വാര്‍ഡന്‍ അശ്വിന്‍ കെ മോഹന്‍ എന്നിവര്‍ സംസാരിച്ചു.
സിവില്‍ ഡിഫന്‍സിന്റെ മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം പോസ്‌റ്റ് വാര്‍ഡന്‍ സ്‌മിത എം നായര്‍ക്കും, ജില്ലയിലെ മികച്ച വോളണ്ടിയര്‍ക്കുള്ള പുരസ്‌കാരം ഡെപ്യൂട്ടി പോസ്‌റ്റുവാര്‍ഡന്‍ ഷൈജു മോനും സബ് കളക്‌ടര്‍ സമ്മാനിച്ചു. കഴിഞ്ഞ 11 മുതല്‍ വ്യത്യസ്‌ത രീതികളിലായി 96 വോളണ്ടിയര്‍മാരാണ് ഏഴുദിവസം നീളുന്ന പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
പത്തനംതിട്ട നിലയ പരിധിയില്‍ ഏത് അടിയന്തര സാഹചര്യം ഉണ്ടായാലും ഫസ്‌റ്റ് റെസ്‌പോണ്ട്‌സ് എന്ന നിലയില്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സജ്‌ജരാണെന്ന് സേ്‌റ്റഷന്‍ ഓഫീസര്‍ പറഞ്ഞു. പരിശീലനത്തില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ദിനബത്തെയും ഭക്ഷണവും സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിരുന്നു.