-->
കല്ലേലി: കല്ലേലി ചെളിക്കുഴിയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. നാട്ടിലിറങ്ങുന്ന ആനക്കൂട്ടം വാഴ കൃഷി തിന്നും ചിവിട്ടി നശിപ്പിച്ചും കര്‍ഷകര്‍ക്ക് ദ്രോഹംവരുത്തുകയാണ്. കോന്നി നടുവത്തുംമൂഴി റേഞ്ചിലാണ് ഈ പ്രദേശം. കഴിഞ്ഞദിവസം കല്ലേലി ഷൈജു മന്‍സില്‍ അനീഷിന്റെ മൂന്നുറോളം വാഴകളും, കമുക് ഉള്‍പ്പെടെയുള്ളവയും നശിപ്പിച്ചു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സോളാര്‍ വേലി കാട്ടാന തകര്‍ത്തു.
അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 12 ലാണ് ഈ പ്രദേശം. ഇവിടെ ഉള്ള വിട്ടുകള്‍ക്ക് സമീപം വരെ ആനകള്‍ എത്തി നാശം വരുത്തുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.അടുത്ത കാത്താായി ജനവാസ മേഖലകളിലെ കാട്ടാന ശല്യം മൂലം പ്രദേശ വാസികള്‍ ഏറെ ആശങ്കയിലാണ്. കല്ലേലി സ്‌കൂള്‍ ഉള്‍പ്പെടെ, നിരവധി വീടുകള്‍ ഉള്ള പ്രദേശത്താണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്.. ഇതിന് സമീപത്ത് കുളത്തുമണ്ണിലും ഇതേ അവസ്‌ഥയാണ് നിലവിലുള്ളത്.കാട്ടാനകളെ കാട് കയറ്റുകയും വനാതിര്‍ത്തിയില്‍ ഫെന്‍സിങ് ഉള്‍പ്പെടെ സ്‌ഥാപിക്കണമെന്നും നാട്ടുക്കാര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല., കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.കല്ലേലി റോഡിലെ കാട്ടാന ശല്യത്തിന് ഉള്‍പ്പെടെ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് സ്‌ഥലവാസികള്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.