-->
ശബരിമല: പാണ്ടിത്താവളം വാട്ടര്‍ ടാങ്കിന് സമീപം മണ്ഡപംവരെ പൂട്ട് കട്ട വിരിച്ച് മനോഹരമാക്കി. നാലര മുതല്‍ അഞ്ചര മീറ്റര്‍ വരെ വീതി യിലാണ് നിര്‍മ്മാണം. 38 ലക്ഷം രൂപയാണ് ചിലവായത്. പണ്ടിത്താവളം ഹോട്ടലുകളുടെ ഭാഗത്തെക്കിറങ്ങുന്ന പാതയും സഞ്ചാരയോഗ്യമാക്കി. മഴക്കാലത്ത് വെള്ളം ഒഴുകി മണ്ണൊലിച്ച് പോയി കുഴിയായി പല ഭാഗത്തേക്കും ചരിഞ്ഞ് കിടന്ന റോഡാണ് പുട്ടുകട്ടയിട്ട് വൃത്തിയാക്കിയത്. മകരവിളക്ക് ഉത്സവകാലത്ത് ഏറ്റവും കൂടുതല്‍ ഭക്‌തര്‍ തമ്പടിക്കുന്ന സ്‌ഥലമാണിവിടം. സത്രം, പുല്ലുമേട് വഴി എത്തുന്ന തീര്‍ത്ഥാടകര്‍ ഇതുവഴിയാണ് ദര്‍ശനത്തിനെത്തു ന്നത്.കൂടാതെ മകരജ്യോതി ദര്‍ശനത്തിന് പതിനായിരക്കണക്കിന് ഭക്‌തര്‍ ഇവിടെ തങ്ങാറുണ്ട്.കൂടാതെ നൂറ് കണക്കിന് പര്‍ണ്ണ ശാലകള്‍ ഒരുക്കിനാല് ദിവസത്തോളം ഭക്‌തര്‍ ഇവിടെ ശരണം വിളികളും ഭജനവുമായി ഇരിക്കാ റുണ്ട്.ഇവര്‍ക്ക് ഈ പാത വൃത്തിയാക്കിയത് ഏറെ അനുഗ്രഹമാണ്. മകര ജെ്യാതി ദര്‍ശനത്തിന് ശേഷംഭക്‌തര്‍ ദര്‍ശനത്തിനും പമ്പയിലേക്കും മടങ്ങുന്നതുംഇതുവഴിയാണ്. ഇത് മുന്നില്‍ കണ്ടാണ് റോഡ് നവീകരിച്ചത്. റോഡിന് സമീപം വാട്ടര്‍ ടാങ്കിന് അടുത്ത് മ ണ്ഡപത്തില്‍ മകരവിളക്ക് കാലത്ത് അന്നദാനവും ഉണ്ട്.