Saturday, March 14, 2026 Last Updated 46 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.03 AM

വികസനത്തിനുള്ള അംഗീകാരമാണ്‌ നഗരസഭയിലെ ജനവിധി: അഷ്‌റഫ്‌ അമ്പലത്തിങ്ങല്‍

uploads/news/2025/12/817048/4.jpg

വളാഞ്ചേരി: വികസനത്തിന്‌ ജനങ്ങള്‍ തന്ന അംഗീകാരമാണ്‌ നഗരസഭയിലെ ജനവിധിയെന്ന്‌ നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ്‌ അമ്പലത്തിങ്ങല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടിസ്‌ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നഗരസഭയിലെ റോഡുകള്‍, ഓടകള്‍, തെരുവുവിളക്കുകള്‍, മിനിമാസ്‌റ്റ്,ഹൈമാസ്‌റ്റ് ലൈറ്റുകള്‍ എന്നിവ പുതുതായി സ്‌ഥാപിക്കല്‍, നവീകരണം എന്നിവക്ക്‌ മുന്‍ഗണന നല്‍കി. ക്ലീന്‍ വളാഞ്ചേരി പദ്ധതിയിലൂടെ വീടുകളില്‍ നിന്നും വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിഞ്ഞു. അതിനായി എം.സി.എഫ്‌. സ്‌ഥാപിച്ചു.
നഗരസഭ പരിധിയിലെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഫണ്ട്‌ കൃത്യമായി വിനിയോഗിച്ചു. പുതിയതായി യൂനാണി സെന്റര്‍ ആരംഭിച്ചതോടെ എല്ലാ വിധത്തിലുമുള്ള ആരോഗ്യമേഖലയിലെ സേവനങ്ങളും നഗരസഭയില്‍ ലഭ്യമാക്കാന്‍ സാധിച്ചു. ലൈഫ്‌ മിഷന്‍ പദ്ധതിയിലൂടെ വീടില്ലാ ത്തവര്‍ക്ക്‌ തലചായ്‌ക്കാന്‍ ഒരിടം ഒരുക്കുന്നതില്‍ നഗരസഭ മുന്‍പന്തിയിലായിരുന്നു. കുടുംബശ്രീ മുഖേന സ്‌ത്രീ ശാക്‌തീകരണത്തിനും സ്വയംതൊഴില്‍ പദ്ധതികള്‍ക്കും വലിയ പിന്തുണ നല്‍കാന്‍ സാധിച്ചു. വ്യക്‌തികത ആനുകൂല്യങ്ങള്‍ നഗരസഭയിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും നല്‍കി.
വളാഞ്ചേരിയുടെ വികസനത്തിനായി രാഷ്ര്‌ടീയ ഭേദമന്യേ സഹകരിച്ച എല്ലാ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും നഗരവാസികള്‍ക്കും ചെയര്‍മാന്‍ നന്ദി പറഞ്ഞു. നിലവിലെ ഭരണ സമിതിയുടെ അവസാന കൗണ്‍സില്‍ യോഗവും വിളിച്ച്‌ ചേര്‍ത്തിരുന്നു. യോഗത്തില്‍ നഗരസഭ സെക്രട്ടറി എച്ച്‌. സീനയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ കൗണ്‍സിലര്‍മാര്‍ക്ക്‌ മധുരവും സ്‌നേഹോപഹാരങ്ങളും വിതരണം ചെയ്‌തു. ഗ്രൂപ്പ്‌ ഫോട്ടോ എടുത്തും ആലിംഗനം ചെയ്‌തുമാണ്‌ കൗണ്‍സിലര്‍മാര്‍ പടി ഇറങ്ങിയത്‌.

Ads by Google
Advertisement
Sunday 21 Dec 2025 05.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW