-->
കോട്ടയം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നാട്ടകം ഗവ.പോളിടെക്‌നിക് കോളജിന്റെ ക്രിസ്‌മസ് നക്ഷത്രം. പോളിയിലെ ഇലക്രേ്‌ടാണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച എല്‍.ഇ.ഡി നക്ഷത്രവിളക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്ത് എത്തിച്ചുകൊടുക്കുകയായിരുന്നു.
കോളേജിലെ ഇന്‍ഡസ്‌ട്രി ഓണ്‍ ക്യാമ്പസ്, ഇലക്രേ്‌ടാണിക്‌സ് അസോസിയേഷന്‍ എന്നിവ ചേര്‍ന്ന് നക്ഷത്ര നിര്‍മാണവും വിപണനവും നടത്തുന്ന വിവരം അറിഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസ് താത്‌പര്യം അറിയിച്ചത്. പോളിയുടെ മുന്‍പില്‍ എംസി റോഡരികില്‍ കുട്ടികള്‍ സ്‌റ്റാളിട്ട് നക്ഷത്രങ്ങള്‍ വിറ്റിരുന്നു. രണ്ടിനത്തിലുള്ള എല്‍.ഇ.ഡി നക്ഷത്രമാണ് ഇവരുണ്ടാക്കിയത്. പ്രിന്‍സിപ്പല്‍ ഡോ.എന്‍.ഡി.ആഷ, എച്ച്.ഒ.ഡി എം.ആര്‍.സുമ, ലക്‌ചറര്‍ പി.എന്‍.സ്വപ്‌ന, ട്രേഡ് ഇന്‍സ്‌ട്രക്‌ടര്‍ വി.രാജേഷ്‌കുമാര്‍, ഐ.ഒ.സി കോ-ഓര്‍ഡിനേറ്റര്‍ വിഷ്‌ണു മോഹന്‍ എന്നിവരാണ് നക്ഷത്രനിര്‍മാണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്. ഇലക്ര്‌ടിക്കല്‍ എന്‍ജിനീയറിങ് വിഭാഗം എച്ച്.ഒഡി ഷിബു ഗണേഷിന്റെ നേതൃത്വത്തിലാണ് ക്ലിഫ് ഹൗസില്‍ നക്ഷത്രമെത്തിച്ചത്.