-->
പാലാ: എളിമയും ഔദാര്യവുമാണ് ക്രിസ്‌തുരൂപീകരണത്തിന്റെ ആധാരമെന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത്. 43-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനം വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. നമ്മുടെ വളര്‍ച്ച ഈശോയിലേക്കാണ് ആകേണ്ടത്, അത് യഥാര്‍ത്ഥത്തില്‍ സ്‌നേഹത്തിലൂടെയുള്ള മറ്റുള്ളവരിലേക്കുള്ള വളര്‍ച്ച തന്നെയാണ്. നാം എളിമയുള്ളവരായി തീരുമ്പോളാണ് ഈശോ നമ്മില്‍ വളരുന്നത്, കാരണം വളരുന്തോറും വര്‍ദ്ധിക്കുന്ന ദാനങ്ങളാണ് ദൈവം നമുക്ക് നല്‍കിയിട്ടുള്ളത്.
ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനമായ ഇന്നലെ വൈകുന്നേരം ജപമാലയോടെ ആരംഭിച്ചു. തുടര്‍ന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, രൂപതാ ഫൈനാന്‍സ് ഓഫീസര്‍ ഫാ.ഡോ.ജോസഫ് മുത്തനാട്ട്, ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ.ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ശുശ്രൂഷകള്‍ക്ക് ഫാ. ജോസ് വടക്കേകുറ്റ്, ഫാ. ജോസഫ് മുകളെപറമ്പില്‍, ഫാ. ജോര്‍ജ്‌ജ് നെല്ലിക്കുന്ന്‌ചെരിവുപുരയിടം, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ഐസക്ക് പെരിങ്ങമലയില്‍, സിസ്‌റ്റര്‍ ആന്‍സ് വാഴചാരിക്കല്‍. മേഴ്‌സി കൂട്ടുങ്കല്‍ എസ്.എച്ച്, തോമസ് പാറയില്‍, തങ്കച്ചന്‍ ഇരുവേലിക്കുന്നേല്‍, തോമസ് ഇലപ്പത്തിനാല്‍, ബാബു തൊമ്മനാമറ്റം, സെബാസ്‌റ്റ്യന്‍ പയ്യനിമണ്ഡപം, ബാബുപോള്‍ പെരിയപ്പുറം, തോമസുകുട്ടി വാണിയപുരക്കല്‍, രാജേഷ് പാട്ടത്തെകുഴിയില്‍, കുര്യാക്കോസ് വലിയമംഗലം, സിബി വടക്കേകുറ്റ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബൈബിള്‍ കണ്‍വന്‍ഷനില്‍ ഇന്ന്
ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാന-മോണ്‍. സെബാസ്‌റ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. എബ്രഹാം കുപ്പപുഴക്കല്‍, ഫാ.സിറിയക് തടത്തില്‍, ഫാ. കുര്യന്‍ മുക്കാംകുഴിയില്‍, ഫാ. ജോസഫ് നരിതൂക്കില്‍, എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വൈകിട്ട് 5.15 ന് സ്‌തുതിആരാധന, തുടര്‍ന്ന് വചനപ്രഘോഷണം.