Wednesday, March 11, 2026 Last Updated 59 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.03 AM

ക്രൈസ്‌തവ സഭകളുടെ നേതൃത്വത്തില്‍ എക്യുമെനിക്കല്‍ കരോള്‍ 22ന്‌ ചെറുപുഴയില്‍

uploads/news/2025/12/817041/4.jpg

ചെറുപുഴ: എല്ലാ െ്രെകസ്‌തവ സഭകളുടേയും നേതൃത്വത്തില്‍ എക്യുമെനിക്കല്‍ കരോള്‍ 22ന്‌ ചെറുപുഴയില്‍ നടക്കും. കരോളിന്റെ വിജയകരമായ നടത്തിപ്പിനായി ചെറുപുഴ സെന്റ്‌ മേരീസ്‌ ഫൊറോന ദേവാലയ പാരീഷ്‌ ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്നു.
ചെറുപുഴ സെന്റ്‌ മേരീസ്‌ ഫൊറോന ദേവാലയ വികാരി ഫാ. ഫിലിപ്പ്‌ ഇരുപ്പക്കാട്ട്‌, ചെറുപുഴ സെന്റ്‌ ജോര്‍ജ്‌ മലങ്കര കത്തോലിക്കാ ദേവാലയ വികാരി ഫാ. വര്‍ഗീസ്‌ താന്നിക്കാക്കുഴി, ചെറുപുഴ ജെറുസലേം മാര്‍ത്തോമ്മാ ദേവാലയ വികാരി ഫാ. ബിനു ജേക്കബ്‌ തോമസ്‌, കോഴിച്ചാല്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളി വികാരി ഫാ. എം.സി. പൗലോസ്‌, കത്തോലിക്കാ കോണ്‍ഗ്രസ്‌ ചെറുപുഴ ഫൊറോന ഡയറക്‌ടര്‍ ഫാ. തോമസ്‌ പൂവന്‍പുഴ, ചെറുപുഴ സെന്റ്‌ മേരീസ്‌ ഫൊറോന ദേവാലയ അസി. വികാരി ഫാ. ബോഡ്‌ വിന്‍ അട്ടാറയ്‌ക്കല്‍, സാജു പുത്തന്‍പുര, സജി തോപ്പില്‍, ഷാജു ഓലിക്കരോട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. 22ന്‌ തിങ്കളാഴച വൈകുന്നേരം ആറിന്‌ കാക്കയംചാലില്‍ നിന്നും ആരംഭിക്കുന്ന എക്യുമെനിക്കല്‍ കരോള്‍ ചെറുപുഴ ബസ്‌റ്റാന്റില്‍ സമാപിക്കും. ബാന്റ്‌, കൊയര്‍, ടാബ്ലോകള്‍, നൂറ്‌കണക്കിന്‌ സാന്താക്ലോസ്‌ എന്നിവ കരോളില്‍ അണിനിരക്കും. ഫാ. ഫിലിപ്പ്‌ കവിയില്‍ ക്രിസ്‌തുമസ്‌ സന്ദേശം നല്‍കും.

Ads by Google
Advertisement
Sunday 21 Dec 2025 05.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW