Wednesday, March 11, 2026 Last Updated 55 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.03 AM

തൊഴിലുറപ്പ്‌ തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ കത്തിച്ചു

uploads/news/2025/12/817040/3.jpg

പാനൂര്‍: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ചമ്പാട്‌ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ കത്തിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ്‌ ചമ്പാട്‌ അരയാക്കൂലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്‌. സി.പി.എം ചമ്പാട്‌ ലോക്കല്‍ സെക്രട്ടറി കെ. ജയരാജന്‍ ഉദ്‌ഘാടനം ചെയ്‌തു.
എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയാ കമ്മിറ്റി അംഗം നസീര്‍ ഇടവലത്ത്‌ അധ്യക്ഷനായി. കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ്‌ കെ. രവീന്ദ്രന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയാ വൈസ്‌ പ്രസിഡന്റ്‌ കെ.ഇ മോഹനന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വി.എം ബാബു, കെ.ജനനി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പഞ്ചായത്ത്‌ സെക്രട്ടറി വി.പി സരള സ്വാഗതം പറഞ്ഞു. തുടര്‍ന്ന്‌ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന്‌ ബില്ലിന്റെ കോപ്പി കത്തിച്ചു.

Ads by Google
Advertisement
Sunday 21 Dec 2025 05.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW