-->
കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും ആനമല്‍ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നത് കാട്ടാനകള്‍ക്ക് അനുഗ്രഹമായി മാറുകയാണ്.കഴിഞ്ഞദിവസം ആറളം ഫാം പുനരധിവാസ മേഖലയില്‍ കാട്ടാനകളുടെ പരാക്രമം തുടരുന്നു. ആദിവാസി കുടുംബത്തിന്റെ വീട്ടു പറമ്പിലെ പത്തോളം തെങ്ങുകള്‍ ആനക്കുട്ടം കുത്തിവീഴ്‌ത്തി നശിപ്പിച്ചു. പുനരധിവാസ മേഖല പതിനൊന്നാം ബ്ലോക്കില്‍ കൈതക്കൊല്ലിയിലാണ് കൃഷി വ്യാപകമായി നശിപ്പിച്ചത്.
ഫാമില്‍ നിന്നും ജനവാസ മേഖലയിലേക്ക് കടന്ന കാട്ടാന നിറയെ കായ്‌ഫലമുള്ള തെങ്ങുകളാണ് കുത്തി വീഴ്‌ത്തിയത്. കൈതക്കൊല്ലിയിലെ ആനന്ദന്റെ വീട്ടുപറമ്പിലെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. ഒരു ഇടവേളക്കുശേഷമാണ് പുനരധിവാസ മേഖലയില്‍ വീണ്ടും ആന ശല്യം രൂക്ഷമായത്. ഫാമില്‍ തമ്പടിച്ച ആനകള്‍ പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത് പ്രദേശവാസികളെയും ഭീതിയിലാക്കിയിട്ടുണ്ട്.ഈ ആനകളെ ഓപ്പറേഷന്‍ ഗജമുക്‌തിയുടെ ഭാഗമായി വനപാലക സംഘം വിവിധ ഘട്ടങ്ങളിലായി വനത്തിലേക്ക് തുരത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫാമിന്റെ അധീനമേഖലയില്‍ നിന്നും കക്കുവപുഴ കടന്ന് ആനക്കൂട്ടം ജനവാസ മേഖലയായ വാട്ടപ്പറമ്പില്‍ കനത്ത നാശനഷ്‌ടം ഉണ്ടാക്കിയിരുന്നു. വനാതിര്‍ത്തിയില്‍ സ്‌ഥാപിച്ച തുക്കുവേലിയും സോളാര്‍ വേലിയും തകര്‍ത്താണ് ആനക്കൂട്ടം ഫാമിലേക്ക് പ്രവേശിക്കുന്നത്. ആന മതിലിന്റെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ വനത്തിലേക്ക് കയറ്റിവിട്ട ആനകള്‍ ഒറ്റയ്‌ക്കും കൂട്ടായ്‌മ വിണ്ടും പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കുകയാണ്. കശുവണ്ടി സീസണ്‍ ആരംഭിക്കാനിരിക്കെ കൃഷിയിടങ്ങളിലെ ആനയുടെ സാന്നിധ്യം വലിയ ഭിഷണിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വന്തം കൃഷിയിടത്തില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയ ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
കെ.പി അനില്‍കുമാര്‍
ഇരിട്ടി