-->
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക് : മൂലമറ്റം: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്. ചെരിഞ്ചിറ കുഴിയില്‍ കിഷോര്‍ (29), വാഗമണ്‍ പെരിയ വിള ജെയ്‌സണ്‍ (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വാഗമണ്‍ ഭാഗത്ത് നിന്ന് മൂലമറ്റം ഭാഗത്തേക് വന്ന ഇവര്‍ ഇടാട് അന്ത്യം പാറയില്‍ വച്ച് ബ്രെയ്‌ക്ക് പോയി ക്രാഷ് ബാരിയറില്‍ ഇടിച്ച് 30 അടി താഴ്‌ചയിലേക്ക് പോയി. രണ്ട് പേര്‍ക്കും സാരമായ പരുക്കേറ്റു. കിഷോറിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും ജെയ്‌സനെ തൊടുപുഴ ആശുപത്രിയിലേക്കും മാറ്റി. ഓടികൂടിയ നാട്ടുകാരും മൂലമറ്റത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കൊക്കയില്‍ നിന്നെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
മൂലമറ്റം: നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു. കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ കുമ്പങ്ങാനത്താണ് അപകടം. വാഗമണ്ണില്‍ നിന്ന് തടി കയറ്റി ഇറക്കം ഇറങ്ങി വന്ന തമിഴ് നാട് രജിസ്‌ട്രേഷന്‍ ലോറിയാണ് മറിഞ്ഞത്. ലോറിയുടെ ബ്രെയ്‌ക്ക് പോയതാണ് അപകടത്തിന് കാരണം. ഓടിക്കുടിയ നാട്ടുകാര്‍ ഡ്രൈവറേയും ക്ലീനറെയും ആശുപത്രിയില്‍ എത്തിച്ചു. ചെറിയ പരുക്കുകളേ ഉണ്ടായിരുന്നുളളു. അവര്‍ രണ്ട് പേരും തമിഴ്‌നാട് സ്വദേശികളാണ്. മൂലമറ്റം ഫയര്‍ ഫോഴ്‌സ് സ്‌ഥലത്തെത്തി.