Saturday, March 14, 2026 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.02 AM

ബോധവല്‍ക്കരണ ക്ലാസ്‌

uploads/news/2025/12/817034/1.jpg

ചെറുതോണി: വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സഖി വണ്‍ സ്‌റ്റോപ്പ്‌ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുരിക്കാശേരി പതിനാറാംകണ്ടം ഗവ. ഹയര്‍സെക്ക ന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി, സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗവിവേചനങ്ങള്‍ക്കുമെതിരെ ഓറഞ്ച്‌ ദ വേള്‍ഡ്‌ ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി വനിതാ സെല്ലിലെ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രിയ മധുസൂദനന്‍ ബോധവല്‍ക്കരണ ക്ലാസ്‌ നയിച്ചു. സഖി വണ്‍ സ്‌റ്റോപ്പ്‌ സെന്ററിലെ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രീതി, അഡ്‌മിനിസ്‌ട്രേറ്റര്‍ ടീന എന്നിവര്‍ പങ്കെടുത്തു. സഖി വണ്‍ സ്‌റ്റോപ്പ്‌ സെന്റര്‍ എന്നത്‌ ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമം, മറ്റ്‌ അതിക്രമങ്ങള്‍ നേരിടുന്ന സ്‌ത്രീകള്‍ക്കും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും വേണ്ടി 24 മണിക്കൂവും പ്രവര്‍ത്തിക്കുന്ന, സര്‍ക്കാര്‍ സഹായത്തോടെയുള്ള ഒരു സ്‌ഥാപനമാണ്‌.
അവര്‍ക്ക്‌ വൈദ്യസഹായം, നിയമസഹായം, കൗണ്‍സിലിംഗ്‌, താല്‍ക്കാലിക താമസം, പോലീസ്‌ സഹായം തുടങ്ങിയ സേവനങ്ങള്‍ ഒരിടത്തുനിന്ന്‌ നല്‍കുന്നു. അതിക്രമങ്ങള്‍ക്കെതിരെ സ്‌ത്രീകള്‍ക്ക്‌ സുരക്ഷയും സഹായവും ഉറപ്പുവരുത്തുക എന്നതാണ്‌ പ്രധാന ലക്ഷ്യം.

Ads by Google
Advertisement
Sunday 21 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW