Wednesday, March 11, 2026 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.12 AM

ദുരന്തത്തില്‍ കേള്‍വി ശക്‌തി നഷ്‌ടമായവര്‍ക്ക്‌ ശ്രവണ സഹായികള്‍ കൈമാറി

uploads/news/2025/12/816901/4.jpg

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ശ്രവണശേഷി നഷ്‌ടപ്പെട്ടവര്‍ക്ക്‌ മാനന്തവാടി ഗവ എന്‍ജിനീയറിങ്‌ കോളേജിലെ എന്‍.എസ്‌.എസ്‌ യൂണിറ്റ്‌ ശ്രവണസഹായികള്‍ കൈമാറി. ജില്ലാ കളക്‌ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ശ്രവണസഹായികള്‍ കളക്‌ടര്‍ ഡി.ആര്‍ മേഘശ്രീക്ക്‌ കൈമാറി. ക്യാമ്പസ്‌ ടു കമ്മ്യൂണിറ്റി പദ്ധതിയുടെ ഭാഗമായി ഉന്നത നിലവാരമുള്ള മൂന്ന്‌ ശ്രവണസഹായികളാണ്‌ വിദ്യാര്‍ത്ഥികള്‍ ദുരന്ത ബാധിതര്‍ക്ക്‌ നല്‍കിയത്‌. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ മൈക്രോ പ്ലാന്‍ പ്ര?ജക്‌ട് വഴി കണ്ടെത്തിയ ഗുണഭോക്‌താക്കള്‍ക്കാണ്‌ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്‌.ഓണക്കാലത്ത്‌ എന്‍.എസ്‌.എസ്‌ യൂണിറ്റുകള്‍ സംഘടിപ്പിച്ച ഓണം സമ്മാന കൂപ്പണ്‍ ചലഞ്ചിലൂടെയാണ്‌ പദ്ധതിക്കായി 65,000 രൂപ കണ്ടെത്തിയത്‌. എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍മാരായ എസ്‌. അഞ്‌ജന, ഡോ. പി.നികേഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായ അതുല്‍ വിനോദ്‌, നസ്ല, സുബിന്‍, അഭിഷേക്‌, അദീന, മിദ, സ്‌നേഹ, അനിരുദ്ധ്‌, ഫാദില്‍, ഹിദാഷ്‌, ശ്രീദക്ഷിണ എന്നിവരാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. അസിസ്‌റ്റന്റ്‌ കളക്‌ടര്‍ അര്‍ച്ചന പി.പി, മൈക്രോപ്ലാന്‍ പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍ റോഷന്‍ രാജു, മൈക്രോപ്ലാന്‍ പ്രോജക്‌ട് അസിസ്‌റ്റന്റ്‌ ഡെല്‍ന ജോണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 20 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW