-->
പുല്ലാട്: മാതാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയതോടെ ഒറ്റപ്പെട്ടുപോയ കുടുംബത്തിന് സഹായം. മൂന്ന് പെണ്‍മക്കളില്‍ മുതിര്‍ന്ന കുട്ടിയായ ആവണി പഠിക്കുന്ന പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂളിലെ അധ്യാപക - അനധ്യാപകരും പി.ടി.എ യും പൂര്‍വാധ്യാപകരും ചേര്‍ന്ന് സമാഹരിച്ച സഹായധനം കുടുംബത്തിന് കൈമാറി. സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആവണി. കുട്ടികളുടെ വിദ്യാഭ്യാസത്തിനു സ്വരൂപിച്ച സഹായധനം ആവണിയുടെ പേരില്‍ മുത്തശി സാവിത്രിക്ക് മാസം തോറും പലിശ ലഭിക്കുന്ന രീതിയില്‍ തിരുവല്ല ഈസ്‌റ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് കോയിപ്രം ശാഖയില്‍ നിക്ഷേപിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജി രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ സുധീര്‍ ചന്ദ്രന്‍, ബിന്ദു കെ നായര്‍, സുരഭി സദാശിവന്‍, അനന്ദു എസ്, രതീഷ് മുട്ടപ്പള്ളി, മായ ബിജു, പി.ജി രഘു, കെ.എന്‍. ഗിരീഷ്, സുമാകുമാരി, ആര്‍.ജി രജനി, കാര്‍ത്തിക കെ. പണിക്കര്‍, ടി.ആര്‍ റൂബീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.