-->
പത്തനംതിട്ട: നിലവില്‍ ഒന്നര കൊല്ലം വൈകിയ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണത്തിന് കമ്മിഷനെ വയ്‌ക്കാതെ കമ്മിറ്റിയെ നിയമിച്ച് നടപ്പാക്കാനുള്ള നീക്കം ഫലത്തില്‍ ശമ്പളവും, ആനുകൂല്യങ്ങളും വെട്ടികുറയ്‌ക്കാനുള്ള നീക്കമായി മാറാനാണ് സാധ്യതയെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ് എ.എം. ജാഫര്‍ഖാന്‍.
എന്‍.ജി.ഒ. അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മിഷനെ വച്ചു നടപ്പാക്കിയ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ പോലും ശമ്പളശോഷണം ആണ് ജീവനക്കാര്‍ക്ക് അനുഭവപ്പെട്ടത്. യു.ഡി.എഫ് ഗവണ്‍മെന്റ് നടപ്പാക്കിയ പത്താം ശമ്പള പരിഷ്‌കരണ തുകയില്‍ കൃത്യമായി ക്ഷാമബത്ത നല്‍കിയിരുന്നുവെങ്കില്‍ പതിനൊന്നാം ശമ്പളപരിഷ്‌കരണത്തില്‍ ലഭിക്കുന്നതിനേക്കാള്‍ മാസ ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കുമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുന്ന ഇത്തരം ശമ്പള പരിഷ്‌കരണത്തിന് എതിരെ ശക്‌തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇത്തരം തട്ടിപ്പുകള്‍ ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ട് അതിനനുസരിച്ചുള്ള പ്രതികരണം വരും തെരഞ്ഞെടുപ്പുകളിലും ഉണ്ടാകുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അജിന്‍ ഐപ്പ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ. പി സുനില്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്‌ഥാന വൈസ് പ്രസിഡന്റ് പി.എസ്. വിനോദ്‌കുമാര്‍ സംസ്‌ഥാന സെക്രട്ടറി അനില്‍ ബാബു, ഷിബു മണ്ണടി, ജി ജയകുമാര്‍, അന്‍വര്‍ ഹുസൈന്‍, ബി പ്രശാന്ത് കുമാര്‍, ബിജു ശാമുവേല്‍, എസ്.കെ. സുനില്‍കുമാര്‍, വിഷ്‌ണു സലിംകുമാര്‍, ഡി .ഗീത, അബു കോശി, വിനോദ് മിത്രപുരം, അനില്‍കുമാര്‍ ജി, ദിലീപ് ഖാന്‍, പിക്കു വി. സൈമണ്‍, അനു കെ. അനില്‍, നൗഫല്‍ ഖാന്‍, ഷെബിന്‍ വി ഷെയ്‌ക്ക്, ജുഫാലി മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.