Thursday, March 12, 2026 Last Updated 22 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.12 AM

പുല്ലുമേട്‌ പാത- സ്‌പോട്ട്‌ ബുക്കിങ്ങിലൂടെ ആയിരം പേരെ അനുവദിക്കും എരുമേലി വഴി എത്തുന്നവര്‍ക്ക്‌ പ്രത്യേക പാസ്‌ ഇല്ല

uploads/news/2025/12/816894/1.jpg

ശബരിമല: പുല്ലുമേട്‌ കാനനപാത വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ വണ്ടിപ്പെരിയാര്‍ സത്രത്തിലൂടെ സ്‌പോട്ട്‌ ബുക്കിംഗ്‌ വഴി ഒരു ദിവസം ആയിരം തീര്‍ഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ. വിര്‍ച്ച്വല്‍ ക്യൂ വഴി വണ്ടിപെരിയാര്‍- പുല്ലുമേട്‌ പാത തിരഞ്ഞെടുത്ത്‌ ബുക്ക്‌ ചെയ്‌ത തീര്‍ഥാടകര്‍ക്ക്‌ നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്‌ തീരുമാനം.
സാമൂഹിക മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട്‌ നിരവധി തീര്‍ഥാടകരാണ്‌ പുല്ലുമേട്‌ പാത തിരഞ്ഞെടുക്കുന്നത്‌. പ്രകൃതിരമണീയമായ പുല്ലുമേടുകള്‍ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉള്‍പ്പെടെ 16 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ളതാണ്‌ പുല്ലുമേട്‌ കാനനപാത. അതിനാല്‍ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പുല്ലുമേട്‌ പാതയിലൂടെയുള്ള യാത്രയ്‌ക്കിടെ വനത്തില്‍ കുടുങ്ങിപ്പോയ നിരവധി തീര്‍ഥാടകരെയാണ്‌ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള റെസ്‌ക്യൂ സംഘം സ്‌ട്രക്‌ചറില്‍ വനപാതയില്‍നിന്ന്‌ സന്നിധാനത്ത്‌ എത്തിച്ചത്‌. അതിനാല്‍ പൂര്‍ണ ശാരീരിക ക്ഷമതയുള്ളവര്‍ മാത്രം ഈ പാത തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
എരുമേലിയില്‍നിന്ന്‌ പരമ്പരാഗത കാനനപാത വഴി എത്തുന്നവര്‍ക്ക്‌ ദര്‍ശനത്തിനുള്ള പ്രത്യേക പാസ്‌ നല്‍കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയും അടിസ്‌ഥാനരഹിതമാണ്‌. ഇത്തരത്തില്‍ ഒരു പാസും നിലവില്‍ എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീര്‍ഥാടകര്‍ക്ക്‌ നല്‍കുന്നില്ല. പാസ്‌ ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യമുയരുന്നുണ്ട്‌. എങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുന്നത്‌. നിലവില്‍ അത്തരത്തില്‍ പ്രത്യേക പാസ്‌ ഭക്‌തര്‍ക്ക്‌ നല്‍കുന്നില്ല.

ശബരിമല തീര്‍ഥാടകര്‍ക്കായി ജില്ലാ പോലീസിന്റെ ചുക്കുകാപ്പി

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കായി ജില്ലാ പോലീസ്‌ ചുക്കുകാപ്പി വിതരണം ആരംഭിച്ചു. തീര്‍ത്ഥാടകര്‍ക്കായി മലയാലപ്പുഴ പോലീസ്‌ സ്‌റ്റേഷന്റെ നേതൃത്വത്തില്‍ മണ്ണാറകുളഞ്ഞിയില്‍ ആരംഭിച്ച ചുക്ക്‌ കാപ്പി വിതരണത്തിന്റെ ഉദ്‌ഘാടനം ജില്ലാ പോലീസ്‌ മേധാവി ആര്‍. ആനന്ദ്‌ നിര്‍വഹിച്ചു. ശബരിമല തീര്‍ഥാടന വേളയില്‍ രാത്രിയില്‍ ദീര്‍ഘദൂര യാത്രികരായ തീര്‍ഥാടകര്‍ക്കായാണ്‌ ജില്ലാ പോലീസ്‌ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. രാത്രി യാത്രയില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങി ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുക എന്നത്‌ കൂടിയാണ്‌ ജില്ലാ പോലീസ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌. ജില്ലയിലെ മറ്റ്‌ സബ്‌ ഡിവിഷനുകളായ അടൂര്‍, പത്തനംതിട്ട, റാന്നി, തിരുവല്ല എന്നിവടങ്ങളിലും കൂടല്‍ സ്‌റ്റേഷന്റെ പരിധിയിലും ചുക്ക്‌ കാപ്പി വിതരണം സംഘടിപ്പിച്ചിട്ടുള്ളതായും പോലീസ്‌ മേധാവി അറിയിച്ചു.

പരിശോധനകളുടെ പേരില്‍ ബുദ്ധിമുട്ടിക്കുന്നതായി വ്യാപാരികള്‍

ശബരിമല: സന്നിധാനത്ത്‌ ഉദ്യോഗസ്‌ഥര്‍ വിവിധ പരിശോധനകളുടെ പേരില്‍ അകാരണമായി ബുദ്ധിമു ട്ടിക്കുന്നതായി വ്യാപാരികളുടെ പരാതി. മണ്ഡല-മകരവിളക്ക്‌ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ശബരിമലയില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ കുത്തക ലേലത്തില്‍ ഏറ്റെടുത്തിട്ടുള്ള വ്യാപാരികളാണ്‌ പരാതിയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.
ഉദ്യോഗസ്‌ഥര്‍ നിരന്തരം പരിശോധനക ളുടെ പേരില്‍ ബുദ്ധിമുട്ടിക്കുകയാണ്‌. കാരണമില്ലാതെ പിഴ ചുമത്തുകയും ചെയ്യുന്ന സ്‌ഥിതിയില്‍ സ്‌ഥാപനം ഉപേക്ഷിച്ച്‌ പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന്‌ കാട്ടി എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, ദേവസ്വം ബോര്‍ ഡ്‌ പ്രസിഡന്റ്‌, സ്‌പെഷ്യല്‍ കമ്മിഷണര്‍, ദേവസ്വം കമ്മി ഷണര്‍, ദേവസ്വം സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‌കി.

Ads by Google
Advertisement
Saturday 20 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW