Saturday, March 14, 2026 Last Updated 17 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.12 AM

പാലാ ജനറല്‍ ആശുപത്രില്‍ രണ്ട്‌ സെക്കന്റില്‍ എക്‌സറേ

uploads/news/2025/12/816893/4.jpg

പാലാ: പാലാ കെ.എം. മാണി സ്‌മാരക ഗവ. ജനറല്‍ ആശുപത്രിയെ ഏറ്റവും മികച്ചതും രോഗീ സൗഹൃദവുമായ ആരാഗ്യ പരിരക്ഷാകേന്ദ്രമാക്കി മാറ്റുവാന്‍ നഗരസഭയുടെ ഇടപെടലുകളിലൂടെ കഴിഞ്ഞുവെന്ന്‌ നഗരസഭാ ചെയര്‍മാന്‍ തോമസ്‌ പീറ്റര്‍.
നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.79 കോടി രൂപ ചിലവഴിച്ച്‌ സ്‌ഥാപിച്ച ഡിജിറ്റല്‍ എക്‌സറേ യൂണിറ്റിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.മികച്ച ആരോഗ്യ സേവനങ്ങള്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ നേടാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു.
ക്യാന്‍സര്‍, ഡയാലിസിസ്‌ ചികിത്സകളില്‍ മെച്ചപ്പെട്ട സേവനമാണ്‌ ലഭ്യമാക്കുന്നത്‌. കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റ്‌ നിരവധി പേര്‍ക്ക്‌ സഹായകരമായി. ജോസ്‌ കെ.മാണി എം.പിയുടെ ഇടപെടലില്‍ ലഭ്യമാകുന്ന സി.ടി.സ്‌കാന്‍ മിഷീനും ക്യാന്‍സര്‍ ചികിത്സക്കായുള്ള സിമുലേറ്ററും ,അള്‍ട്രാസൗണ്ട്‌സ്കാനറും റേഡിയേഷന്‍ ഉപകരണവും പുതുവര്‍ഷ സമ്മാനമായി ആശുപത്രിക്ക്‌ സ്വന്തമാകും. എം.ആര്‍.ഐ ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ക്കായും കൂടുതല്‍ ചികത്സാ വിഭാഗങ്ങള്‍ക്കായും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്‌. ഇതിനാവശ്യമായ മന്ദിര നിര്‍മ്മാണം പൂര്‍ത്തിയാവുകയും ഉപകരണങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. പാര്‍ക്കിംഗ്‌ ഏരിയ വിസ്‌തൃതമാക്കും.
രണ്ട്‌ സെക്കന്റുകൊണ്ട്‌ മികവാര്‍ന്ന എക്‌സറേ ചിത്രങ്ങള്‍ ലഭ്യമാകുമെന്നതാണ്‌ പുതിയ എക്‌സറോ ഉപകരണത്തിന്റെ ഏറ്റവും വലിയ മേന്മ.റോബോട്ടിക്‌ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സാംസംഗ്‌ കമ്പനി നിര്‍മ്മിച്ച ഉപകരണമാണ്‌ ഇവിടെ സ്‌ഥാപിച്ചിട്ടുള്ളത്‌. ഒരു ദിവസം നിരവധി പേര്‍ക്ക്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ എക്‌സറേ സൗകര്യം ലഭ്യമാക്കുവാന്‍ 1000 എം.എ ശേഷിയിലുള്ള ഉപകരണത്തിന്‌കഴിയും. ഫുള്ളി ഓട്ടോമേറ്റഡ്‌ റിമോര്‍ട്ട്‌ കണ്‍ട്രോള്‍ സിസ്‌റ്റമനുസരിച്ചാണ്‌ പ്രവര്‍ത്തിപ്പിക്കുക. ആരോഗ്യ വകുപ്പിനു കീഴില്‍ സംസ്‌ഥാനത്ത്‌ ആദ്യമായാണ്‌ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഇത്തരമൊരു എക്‌സറേ ഉപകരണം സ്‌ഥാപിക്കുന്നത്‌.
ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റ്‌ ആശുപത്രികളില്‍നിന്നു ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ നിരക്ക്‌ മാത്രം ഈടാക്കി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്‌. ഇതിലേക്കായി മൂന്ന്‌ ഷിഫ്‌ട് അടിസ്‌ഥാനത്തില്‍ ജീവനക്കാരെയും നിയോഗിച്ചു. പാലാ മേഖലയില്‍ രാത്രി കാല എക്‌സറേ സൗകര്യത്തിന്റെ കുറവ്‌ പരിഹരിക്കുവാന്‍ കഴിഞ്ഞു.
ആശുപത്രി സൂപ്രണ്ട്‌ ഡോ. ടി.പി അഭിലാഷ്‌ അദ്ധ്യക്ഷത വഹിച്ചു. ആന്റോ പടിഞ്ഞാറേക്കര ,ഷാജു തുരുത്തന്‍, ജോസിന്‍ ബിനോ, ബിജു പാലൂപവന്‍, ജയ്‌സണ്‍മാന്തോട്ടം, പി.കെ. ഷാജകുമാര്‍ , ഡോ. രേഷ്‌മാ സുരേഷ്‌, ഡോ. രാജേഷ്‌ ബാബു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 20 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW