-->
കോട്ടയം: പുസ്‌തകങ്ങള്‍ അടുക്കി ഒരുക്കിയ ക്രിസ്‌മസ് ട്രീ കൗതുകമായി. കോട്ടയത്തു കുട്ടികള്‍ക്കു മാത്രമായുള്ള ലൈബ്രറിയിലാണു സാധാരണ ക്രിസ്‌മസ് ട്രീക്കും പുല്‍ക്കുടിലിനും പകരം പുസ്‌തകങ്ങള്‍കൊണ്ട് ക്രിസ്‌മസ് ട്രീ ഒരുക്കിയത്. കുട്ടികളുടെ ലൈബ്രറി ആന്‍ഡ് ജവഹര്‍ബാലഭവനിലെ നൂറിലേറെ പുസ്‌തകങ്ങള്‍ ഉപയോഗിച്ചുള്ള വേറിട്ട പുസ്‌കട്രീ ലൈബ്രറി ജീവനക്കാരായ ദേവ, ഗീതു എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്. കുട്ടികളുടെ ലൈബ്രറി എക്‌സികൂട്ടീവ് ഡയറക്‌ടര്‍ വി. ജയകുമാര്‍ നേതൃത്വം നല്‍കി.