Friday, March 13, 2026 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.12 AM

ടാര്‍ മിശ്രിതവുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു

uploads/news/2025/12/816891/2.jpg

പൊന്‍കുന്നം: ടാര്‍ മിശ്രിതവുമായി വന്ന ടിപ്പര്‍ ലോറി റോഡരികിലെ തിട്ടയിലിടിച്ചു നിയന്ത്രണം വിട്ട്‌ മറിഞ്ഞു. പൊന്‍കുന്നം- പുനലൂര്‍ ഹൈവേയില്‍ മഞ്ഞപ്പള്ളിക്കുന്നില്‍ വ്യാഴാഴ്‌ച രാത്രി 11-നായിരുന്നു അപകടം. ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ടാറും ചെറിയ മെറ്റലും റോഡിലാകെ പരന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റും നിയുക്‌ത പഞ്ചായത്തംഗം ഗൗതം ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെയും നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ചു റോഡില്‍നിന്നു ടാര്‍ നീക്കം ചെയ്‌തു.

Ads by Google
Advertisement
Saturday 20 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW