Wednesday, March 11, 2026 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.11 AM

ഭക്ഷണത്തിന്റെയും വിശപ്പിന്റെയും മൂല്യം പഠിപ്പിച്ച്‌ അന്‍വിന്‍ വിജേഷ്‌

uploads/news/2025/12/816888/3.jpg

ഭക്ഷണം പാഴാക്കുന്നവര്‍ക്കുമുന്നില്‍ വിശപ്പിന്റെയും അതിജീവനത്തിന്റെയും വലിയ പാഠങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്‌ അന്‍വിന്‍ വിജേഷ്‌. തലശേരി ഒ ചന്തുമേനോന്‍ സ്‌മാരക വലിയമാടാവില്‍ ഗവ. യുപി സ്‌കൂളിലെ മൂന്നാം ക്ലാസുകാരനാണ്‌ അന്‍വിന്‍.ഗാസയിലും ഉക്രൈനിലും ഒരുനേരത്തെ ഭക്ഷണം കിട്ടാതെ വലയുന്ന കുട്ടികളുണ്ട്‌, നിങ്ങള്‍ കളയുന്ന ഓരോ വറ്റിനും ഒരു ജീവന്റെ വിലയുണ്ട്‌ എന്ന അന്‍വിന്റെ കുറിപ്പ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌.
കോടിയേരി സ്വദേശി വി.പി വിജേഷിന്റെ മകനായ അന്‍വിന്‍ എഴുതിയ ഈ വരികള്‍വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും സ്‌പീക്കര്‍ എ.എന്‍ ഷംസീറും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെയാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌. അച്ചന്‍ വിജേഷ്‌ സി.ഐ.ടി.യു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ തലശേരി ഏരിയ സെക്രട്ടറിയാണ്‌. അമ്മ നിമിഷ ബേങ്ക്‌ ജീവനക്കാരിയാണ്‌. ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന പ്രായത്തില്‍ വിശപ്പിനെക്കുറിച്ചും ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചും ഒരു വലിയ ലോകത്തിന്റെ സങ്കടത്തെക്കുറിച്ചും ഇത്രയും ആഴത്തില്‍ ചിന്തിച്ച അന്‍വിന്‍ വിജേഷിന്‌ അഭിനന്ദനങ്ങളും സ്‌നേഹവും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെ അറിയിച്ചു.ലോകത്തിന്റെ സങ്കടങ്ങളെക്കുറിച്ച്‌ ചിന്തിക്കുകയും ആഹാരം അമൂല്യമാണെന്ന്‌ പറയുകയും ചെയ്‌ത അന്‍വിനെ സ്‌പീക്കര്‍ അഭിനന്ദിച്ചു. നമ്മള്‍ കളയുന്ന ഓരോ വറ്റും മറ്റൊരാളുടെ വിശപ്പാകാമെന്ന വലിയസത്യം കുഞ്ഞുവിരലുകളാല്‍ അടയാളപ്പെടുത്തിയ അന്‍വിനെതേടി ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്‌. പരീക്ഷയ്‌ക്കുമുന്നേ എഴുതിയ റിവിഷനിലാണ്‌ ഈ കൊച്ചു മിടുക്കന്‍ ഉത്തരമെഴുതിയത്‌. അമ്മ നിമിഷ ഉത്തരക്കടലാസ്‌ പങ്കുവച്ചതോടെ വൈറലാകുകയായിരുന്നു.
എന്‍. പ്രശാന്ത്‌
തലശേരി

Ads by Google
Advertisement
Saturday 20 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW