-->
കുടിയാന്മല: 2026 ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന കുടിയാന്‍മല മേരി ക്യൂന്‍സ് ഹൈസ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഔദ്യോഗിക ലോഗോ, പോസ്‌റ്റര്‍ എന്നിവ സ്‌കൂള്‍ മാനേജര്‍ ഫാ.പോള്‍ വള്ളോപ്പിള്ളി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്‌തു. യോബേല്‍50 എന്ന പേരിലാണ് ജൂബിലി ആഘോഷ പരിപാടികള്‍ നടത്തുന്നത്. സ്‌കൂള്‍ മുഖ്യാധ്യാപകന്‍ സുനില്‍ ജോസഫ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബിജു കിഴക്കയില്‍, മുന്‍ മുഖ്യാധ്യാപകര്‍ എം.ജെ.ഫ്രാന്‍സിസ്, മാത്യു തെള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌റ്റാഫ് സെക്രട്ടറി ക്ലീറ്റസ് പോള്‍, അധ്യാപകരായ മീനാകുമാരി, ജോമോന്‍ ആഗസ്‌തി, ജിന്‍സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.