-->
ക്രിസ്‌മസ്, പുതുവത്സര അവധിക്ക് നാട്ടിലേക്കു യാത്ര ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്ന ആഭ്യന്തര യാത്രക്കാര്‍ക്ക് തിരിച്ചടി. രാജ്യത്തിന് അകത്തുനിന്ന് ഏതു വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. ഡല്‍ഹി, മുംബൈ, മംഗളുരു, ഹൈദരാബാദ് റൂട്ടിലാണ് ടിക്കറ്റ് നിരക്ക് കൂടിയത്. ഡിസംബര്‍ പകുതി മുതല്‍ ജനുവരി ആദ്യ വാരം വരെയുള്ള ടിക്കറ്റുകള്‍ക്കാണു നിരക്ക് ഉയര്‍ത്തിയത്. ഡിസംബര്‍ 23 മുതല്‍ ജനുവരി 3 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിരക്ക്. 3,400 രൂപ മുതലുള്ള കണ്ണൂര്‍ബെംഗളൂരു റൂട്ടില്‍ 30ന് 7,000 രൂപയ്‌ക്ക് മുകളില്‍ നല്‍കണം. 4,800 രൂപ മുതല്‍ നിരക്ക് ഉണ്ടായിരുന്ന കണ്ണൂര്‍ ഹൈദരാബാദ് റൂട്ടില്‍ 28ന് 10,000 രൂപയ്‌ക്ക് മുകളില്‍ നല്‍കണം.
30ന് കണ്ണൂര്‍ മുംബൈ റൂട്ടിലും ടിക്കറ്റ് ലഭിക്കാന്‍ 10,000 രൂപയ്‌ക്ക് മുകളില്‍ നല്‍കണം. തിരിച്ച് മുംബൈയില്‍ നിന്ന് 27ന് കണ്ണൂരിലേക്ക് 18,000 രൂപയാണു ടിക്കറ്റ് നിരക്ക്. ഓണം, വിഷു, ഈസ്‌റ്റര്‍, പെരുന്നാള്‍, ക്രിസ്‌മസ് പുതുവര്‍ഷം തുടങ്ങി വിശേഷ അവസരങ്ങളിലും യാത്രക്കാരെ മുന്നില്‍ കണ്ട് എയര്‍ ലൈനുകള്‍ നേരത്തെ തന്നെ ഓണ്‍ലൈനില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിവയ്‌ക്കും. അവധി മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ അവസാന നിമിഷത്തേക്കെത്തിയാല്‍ ഇരട്ടിയോളം തുക നല്‍കണം. ക്രിസ്‌മസ്, പുതുവത്സര അവധിക്ക് നാട്ടിലെത്തുന്ന മലയാളികളെ കൊള്ളയടിക്കാന്‍ അന്തര്‍ സംസ്‌ഥാന സ്വകാര്യ ബസുകള്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു. 22 മുതല്‍ 24 വരെ ബാം?ൂരില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,കണ്ണൂര്‍ റൂട്ടുകളിലേക് ടിക്കറ്റിന് ശരാശരി 1000 രൂപയിലേറെ അധികമായി വര്‍ദ്ധിപ്പിച്ചുണ്ട്. ദിനംപ്രതി നിരവധി സ്വകാര്യ ബസുകള്‍ ആണ് ഇവിടെനിന്ന് സര്‍വീസ് നടത്തുന്നത്‌്.ട്രെയിന്‍ ടിക്കറ്റുകള്‍ തിര്‍ന്നതും അവസരമാക്കിയാണ് കൊള്ള
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍