Friday, March 13, 2026 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.11 AM

തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ ചട്ടങ്ങളിലും സാങ്കേതിക കാര്യങ്ങളിലും ബോധവാന്മാരായിരിക്കണം: മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍

uploads/news/2025/12/816885/4.jpg

കൊച്ചി: തെരഞ്ഞെടുപ്പ്‌ ചുമതല വഹിക്കുന്ന ഉദ്യോഗസ്‌ഥര്‍ ചട്ടങ്ങളിലും സാങ്കേതിക കാര്യങ്ങളിലും പൂര്‍ണ്ണ അവബോധമുള്ളവരായിരിക്കണമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍. നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ദേശീയ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സംസ്‌ഥാന തല ഉദ്യോഗസ്‌ഥര്‍ക്കായി സംഘടിപ്പിച്ച ഇ.വി.എം ഫസ്‌റ്റ് ലെവല്‍ ചെക്കിങ്‌ (എഫ്‌.എല്‍.സി) ഏകദിന ശില്‌പശാല കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചട്ടങ്ങള്‍ക്കൊപ്പം വോട്ടിംഗ്‌ യന്ത്രങ്ങള്‍ (ഇ.വി.എം), വിവിപാറ്റ്‌ എന്നിവ കൈകാര്യം ചെയ്യുന്നതിലും ഉദ്യോഗസ്‌ഥര്‍ക്ക്‌ പൂര്‍ണ്ണമായ അറിവുണ്ടായിരിക്കണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയുടെ തുടക്കമാണ്‌ ഈ ശില്‌പശാലയെന്നും എല്ലാ ഉദ്യോഗസ്‌ഥരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഗ്രാന്‍ഡ്‌ ഹയാത്തില്‍ സംഘടിപ്പിച്ച ശില്‌പശാലയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ്‌ ഇന്ത്യ സെക്രട്ടറി മധുസൂദന്‍ ഗുപ്‌ത, ഭാരത്‌ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്‌ (ബി.ഇ.എല്‍) ഡി.ജി.എം മോഹിത്‌ കൊഡേസിയ, തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉദ്യോഗസ്‌ഥര്‍, ജില്ലാ കളക്‌ടര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്‌ടര്‍മാര്‍, ഇ.വി.എം - എഫ്‌.എല്‍.സി സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 20 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW