Thursday, March 12, 2026 Last Updated 23 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.11 AM

മംഗളം എംപവേര്‍ഡ്‌ വിമന്‍ മീറ്റ്‌ 23ന്‌

uploads/news/2025/12/816882/1.jpg

കൊച്ചി: മംഗളം എംപവേര്‍ഡ്‌ വിമന്‍ മീറ്റ്‌ 23 നു കൊച്ചിയില്‍ നടക്കും. രാവിലെ പത്തരയ്‌ക്കു കൊച്ചി മാരിയറ്റ്‌ ഹോട്ടലില്‍ നടക്കുന്ന പരിപാടി മന്ത്രി വീണാ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്ും. വിവിധ മേഖലകളില്‍ ശാക്‌തീകരിക്കപ്പെട്ട വനിതകളെ ആദരിക്കും. എംപവേര്‍ഡ്‌ വനിതകളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്ന കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനവും നടക്കും. മുഖ്യാതിഥികളായി ജെബി മേത്തര്‍ എം.പി, ഉമ തോമസ്‌ എം.എല്‍.എ, 'അമ്മ' പ്രസിഡന്റ്‌ ശ്വേത മേനോന്‍ എന്നിവര്‍ പങ്കെടുക്കും.
അഭിനയരംഗത്തുനിന്നു സിനിമ-നാടക നടി പൗളി വില്‍സന്‍, വനിതകള്‍ക്കു പ്രചോദനമായ മണിയമ്മ എന്ന രാധാമണി, സ്‌റ്റാന്‍ഡ്‌ അപ്‌ കോമഡി രംഗത്തുനിന്നു മായാ വി, സാമൂഹികസേവന രംഗത്തു ശ്രദ്ധേയയായ ഡോ. സോഫിയ മോഹന്‍, ആയുര്‍വേദ മേഖലയില്‍നിന്നു നീതു ആയുര്‍വേദ മെഡിസിന്റെ സാരഥി ഡോ. സി. നീതു, നേതൃത്വരംഗത്തു വ്യക്‌തിമുദ്ര പതിപ്പിച്ച മോളി മന്ന, വിദ്യാഭ്യാസരംഗത്തുനിന്നു സിഡ്‌നി മോണ്ടിസോറി സാരഥി ജാസ്‌മിന്‍ കെ. മാത്യു, സ്‌പോര്‍ട്‌സ് മേഖലയില്‍നിന്നു പഞ്ചഗുസ്‌തി ലോക ചാമ്പ്യന്‍ഷിപ്‌ മെഡലിസ്‌റ്റ് ആല്‍ഫി വര്‍ഗീസ്‌ എന്നിവരെയാണ്‌ ആദരിക്കുന്നത്‌.
എറണാകുളം ജില്ലയില്‍ വിവിധ രംഗങ്ങളില്‍ ശാക്‌തീകരിക്കപ്പെട്ട വനിതകളുടെ ജീവിതകഥകള്‍ അടങ്ങിയതാണു 'ഹെര്‍ ടെയില്‍' എന്ന പേരില്‍ പുറത്തിറക്കുന്ന കോഫിടേബിള്‍ ബുക്ക്‌.പാനല്‍ ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ചവരായ സാന്ദ്ര തോമസ്‌ (സിനിമ), തനൂജ ഭട്ടതിരി (സാഹിത്യം), എറിന്‍ ഷിബു (ബിസിനസ്‌), ആര്‍.ജെ. മഞ്‌ജു (മീഡിയ), ഐശ്വര്യ ചന്ദ്രന്‍ (സോഷ്യല്‍ മീഡിയ), ഡോ. എലിസബത്ത്‌ വര്‍ക്കി (ആരോഗ്യം) എന്നിവര്‍ പങ്കെടുക്കും. അവതാരകയായ സംഗീത സഖറിയ മോഡറേറ്ററായിരിക്കും.
പരിപാടി നിയന്ത്രിക്കുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സ്‌ത്രീകള്‍തന്നെയാണു നേതൃത്വം നല്‍കുന്നത്‌ എന്നതാണു മംഗളം എംപവേര്‍ഡ്‌ വിമന്‍ മീറ്റിന്റെ പ്രധാന സവിശേഷത. കിറ്റക്‌സ്, മുത്തൂറ്റ്‌ ഫിനാന്‍സ്‌, സിയാല്‍, എല്‍.കെ. ഫൗണ്ടേഷന്‍, ആസ്‌റ്റര്‍ മെഡിസിറ്റി, കൈരളി കേക്ക്‌സ്, ക്രസ്‌റ്റ് ഡ്രിങ്കിങ്‌ വാട്ടര്‍ എന്നിവരാണു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

Ads by Google
Advertisement
Saturday 20 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW