-->
മുക്കം: എം.എ.എം.ഒ കോളജ് പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആധുനിക മുക്കത്തിന്റെ ശില്‍പിയും മുക്കം മുസ്ലിം യതീംഖാനയുടെ സ്‌ഥാപകനുമായ വയലില്‍ മൊയ്‌തീന്‍ കോയ ഹാജി അനുസ്‌മരണവും യതീംഖാനയുടെ പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി.
മുക്കത്തിന്റെ അടിസ്‌ഥാന വികസനത്തിനും വിദ്യാഭ്യാസത്തിനും മതേതരത്വ സംരക്ഷണത്തിനും തന്റെ ജീവിതം ഉഴിഞ്ഞു വെച്ച വ്യക്‌തിത്വമായിരുന്നു മൊയ്‌തീന്‍കോയ ഹാജിയെന്ന് എം.എന്‍ കാരശേരി അനുസ്‌മരിച്ചു.
ചരിത്രങ്ങള്‍ തിരുത്തപ്പെടുന്ന കാലത്ത് അനുസ്‌മരണങ്ങളും ചരിത്ര പ്രഭാഷണങ്ങളും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പാള്‍ പ്ര?ഫ. ഇ.കെ സാജിദ് അധ്യക്ഷനായി.
യതീംഖാന പ്രസിഡന്റ് വി. അബ്‌ദുറഹിമാന്‍ ഹാജിയെയും ട്രഷറര്‍ വി. മോയി ഹാജിയെയും ചടങ്ങില്‍ ആദരിച്ചു.
പി.ടി.എ വൈസ് പ്രസിഡന്റ് നടുക്കണ്ടി അബൂബക്കര്‍, ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഒ.എം അബ്‌ദുറഹിമാന്‍, ബഷീര്‍ തട്ടാഞ്ചേരി, കെ.എച്ച് ഷുക്കൂര്‍, സി. മന്‍സൂര്‍, സുലൈമാന്‍, വി.പി ഷമീന, വി. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.