-->
പേരാമ്പ്ര: കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ ലാസ്‌റ്റ് പന്തിരിക്കര പെട്രോള്‍ പമ്പിന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. റോഡ് തകര്‍ന്ന് ശോച്യാവസ്‌ഥയിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു. ബാരല്‍ കണക്കിന് ജലമാണ് ദിനംപ്രതി ഒഴുകിപ്പോകുന്നത്. 20കോടിയോളം രൂപ ചെലവില്‍ മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച റോഡിലാണ് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരിക്കുന്നത്. പെരുവണ്ണാമൂഴി ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്. റോഡ് കൂടുതല്‍ തകരുന്നതിന് മുമ്പ പൊട്ടിയ പൈപ്പ് നന്നാക്കി ജല ചോര്‍ച്ച തടയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.