Wednesday, March 11, 2026 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.11 AM

തൊഴിലുറപ്പ്‌ പദ്ധതിയില്‍ നിന്ന്‌ ഗാന്ധിജിയുടെ പേര്‌ ഒഴിവാക്കിയതില്‍ യു.ഡി.എഫ്‌ പ്രതിഷേധിച്ചു

uploads/news/2025/12/816879/2.jpg

നാദാപുരം: തൊഴിലുറപ്പ്‌ പദ്ധതിയില്‍ നിന്ന്‌ മഹാത്മാഗാന്ധിയുടെ പേരൊഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രമേയം പാസാക്കിയും കെട്ടിട നിര്‍മ്മാണ ഫീസ്‌ അധികമടച്ചത്‌ കൃത്യസമയത്ത്‌ തിരിച്ചു കൊടുക്കാനുള്ള ഭരണസമിതി തീരുമാനം നടപ്പാക്കാത്ത സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിക്ക്‌ തീരുമാനമെടുത്തും നാദാപുരം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി യോഗം ഇന്നലെ പിരിഞ്ഞു. തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കുന്നതിലും മഹാത്മാഗാന്ധിയുടെ പേര്‌ പദ്ധതിയില്‍ നിന്ന്‌ ഒഴിവാക്കുന്നതിലും പ്രതിഷേധിച്ച്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പില്‍ മാഹാത്മ ഗാന്ധിയുടെ ചിത്രം പിടിച്ച്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്‌ അംഗങ്ങള്‍ പ്രതിഷേധവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി മുഹമ്മദലി, വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌, സ്‌ഥിരം സമിതി ചെയര്‍മാന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ്‌ അംഗങ്ങളായ വി. അബ്‌ദുല്‍ജലീല്‍, എ.കെ സുബൈര്‍, സുമയ് പായട്ടത്തില്‍, സി.ആര്‍ ആയിഷ ഗഫൂര്‍, പി.പി വാസു, റീന കിണമ്പറേമ്മല്‍, വി.എ.സി മസ്‌ബൂബ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പതിനാല്‌ അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന്റെ അംഗബലം തെരഞ്ഞെടുപ്പില്‍ പതിനെട്ടായി ഉയര്‍ന്നതില്‍ സന്തോഷം പങ്കിട്ട്‌ ഭരണസമിതി യോഗത്തിന്‌ ശേഷം കേക്ക്‌ മുറിയും ലഡു വിതരണവും നടന്നു.

Ads by Google
Advertisement
Saturday 20 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW