Wednesday, March 11, 2026 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.11 AM

മൂന്ന്‌ കോടി രൂപ ചെലവില്‍ അഗസ്‌ത്യന്‍ മുഴി പാലം പുനര്‍നിര്‍മാണത്തിലേക്ക്‌

uploads/news/2025/12/816878/1.jpg

മുക്കം: ആറ്‌ പതിറ്റാണ്ടിലേറെ പഴക്കമുള്ളതും അപകട ഭീഷണി നേരിടുന്നതായ അഗസ്‌ത്യന്‍ മുഴി പാലം പുനര്‍നിര്‍മ്മാണത്തിനൊരുങ്ങുന്നു.നിര്‍മ്മാണത്തിനായി മൂന്ന്‌ കോടി രൂപ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെങ്കിലും സാങ്കേതിക അനുമതിക്കായി പദ്ധതി സമര്‍പ്പിച്ചിരിക്കുകയാണ്‌. രണ്ട്‌ മാസത്തിനകം പണിയാരംഭിക്കുമെന്നാണ്‌ അറിയുന്നത്‌.
കൊയിലാണ്ടി എടവണ്ണ സംസ്‌ഥാന പാതയില്‍ സ്‌ഥിതി ചെയ്യുന്ന പാലം കാലപഴക്കംമൂലം ജീര്‍ണ്ണാവസ്‌ഥയിലേക്ക്‌ നീങ്ങിയതിനാല്‍ പുനര്‍ നിര്‍മ്മാണത്തിനുള്ള ജനങ്ങളുടെ മുറവിളികള്‍ ഉയര്‍ന്ന്‌ വന്നിരുന്നു. സങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെണ്ടര്‍ നടപടികള്‍ ഉടനെ നടക്കും. അഗ്നി രക്ഷ നിലയത്തിനും മുക്കം മിനി സിവില്‍ സ്‌റ്റേഷനും വിളിപ്പാടകലെയാണ്‌ അഗസ്‌ത്യന്‍ മുഴി പാലം നിര്‍മ്മിക്കുന്നത്‌. 1961 ല്‍ നിര്‍മ്മിച്ച പാലം അടിഭാഗത്ത്‌ കോണ്‍ക്രീറ്റ്‌ കമ്പികള്‍ ദ്രവീച്ച്‌ അപകട ഭീഷണി നേരിട്ട്‌ കൊണ്ടിരിക്കയായിരുന്നു. പലപ്പോഴും ഗതാഗതകുരുക്കില്‍ വാഹനങ്ങളും ജനങ്ങളും വലയുന്ന പാലമാണിത്‌. വീതി കുറവായതിനാല്‍ പാലത്തിലൂടെ കാല്‍നടക്കാര്‍ക്ക്‌ കടന്ന്‌ പോകണമെങ്കില്‍ ജീവന്‍ പണയം വെച്ച്‌ പോകണം.
പുനര്‍നിര്‍മ്മാണം പതിനാല്‌ മീറ്റര്‍ വീതിയിലാണ്‌ നടക്കുന്നത്‌. കിലോമീറ്ററിന്‌ നാല്‌ കോടി രൂപ ചിലവഴിച്ച്‌ എടവണ്ണ കൊയിലാണ്ടി സംസ്‌ഥാന പാത നവീകരിച്ചെങ്കിലും അപകട ഭീഷണി നേരിടുന്ന പാലം ആ സമയത്ത്‌ നവീകരിക്കാനായില്ല. ഇതാകട്ടെ ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന്‌ വന്നിരുന്നു. നൂറ്‌ കണക്കിന്‌ വാഹനങ്ങള്‍ കടന്ന്‌ പോകുന്ന ഈ പാത ഗതാഗത കുരുക്ക്‌ വലിയ പ്രതിസന്ധിയായിരുന്നു. 1920 നിര്‍മ്മിച്ച ബ്രിട്ടിഷ്‌കാരുടെ പാലവും സമാന്തരമായിട്ടുണ്ട്‌. ബ്രിട്ടിഷുകാരുടെ കാലത്ത്‌ ചരക്ക്‌ വണ്ടികളും ബസ്‌ സര്‍വീസും പാലത്തിലൂടെയാണ്‌ നടത്തിയിരുന്നത്‌. പിന്നിടാണ്‌ തൊട്ടടുത്ത്‌ തോടിന്‌ കുറുകെപാലം നിര്‍മ്മിച്ച്‌ നാട്ടുകാര്‍ക്ക്‌ തുറന്ന്‌ കൊടുത്തത്‌. ഇതോടെ ബ്രിട്ടീഷ്‌ പാലം ചരിത്ര പൈതൃകമായി തുടര്‍ന്നു.
പക്ഷേ ഈ പൈതൃക പാലത്തിലൂടെ ഗതാഗത സംവിധാനമാക്കാനും പാര്‍ക്കുകള്‍ നിര്‍മ്മിക്കാനുമൊക്കെ പദ്ധതികള്‍ മുന്നോട്ട്‌ വെച്ചങ്കിലും നടന്നില്ല. ഇപ്പോള്‍ കാട്‌ മൂടി കിടക്കുകയാണ്‌. പുതിയ പാലം നിര്‍മ്മാണം എത്രയും പെട്ടെന്ന്‌ ആരംഭിച്ച്‌ പൂര്‍ത്തികരിക്കുമെന്ന പ്രതീക്ഷയിലാണ്‌ ജനങ്ങള്‍.

Ads by Google
Advertisement
Saturday 20 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW