-->
ചേര്‍ത്തല: കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍ എം.പി. എ.എം ആരിഫ് 2022- 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ബസിന്റെ ഫ്‌ലാഗ് ഓഫ് നടത്തി. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ചടങ്ങിന് ദേവസ്വം സ്‌കൂള്‍ മാനേജര്‍ ടി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ മഞ്‌ജു സത്യന്‍, പി.ടി.എ പ്രസിഡന്റ് ഷാജി അമ്പഴത്തിങ്കല്‍, ദേവസ്വം മാനേജര്‍ മുരുകന്‍ പെരക്കന്‍, സ്‌കൂള്‍ കമ്മിറ്റി അംഗങ്ങളായ ഷാനി മോന്‍, ബിനു, സഞ്‌ജു, പ്രധാന അധ്യാപിക എസ്. സുജിഷ, കെ.പി ഷീബ, എം. അജിത, ബിനോയ്, സിമി സുദര്‍ശനന്‍, എ.എം ആരിഫ്, എസ്. രാധാകൃഷ്‌ണന്‍, അനിജി മനോജ് എന്നിവര്‍ പ്രസംഗിച്ചു.