Friday, March 13, 2026 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.10 AM

കരാറുകാരന്റെ അനാസ്‌ഥ: പോച്ച പാടത്ത്‌ മട വീണു

uploads/news/2025/12/816876/3.jpg

എടത്വാ: കരാറുകാരന്റെ അനാസ്‌ഥ മൂലം പുറംബണ്ട്‌ തകര്‍ന്ന്‌ വെള്ളം കയറി പോച്ച പാടം മട വീണു. ചെറുതന പഞ്ചായത്ത്‌ രണ്ടാം വാര്‍ഡിലെ 35 ഏക്കര്‍ വിസ്‌ത്രി തിയുള്ള പോച്ച നാനൂറ്‌ പാടശേഖരമാണ്‌ മട വീണത്‌. 20 ദിവസം പ്രായമായ നെല്‍ച്ചെടികള്‍ പൂര്‍ണമായി നശിച്ചു. മോട്ടോര്‍ തറയും മോട്ടോര്‍ ചാലും നിര്‍മ്മിക്കുന്നതിനായി കരാര്‍ ഏറ്റെടുത്ത കരാറുകാരന്റെ തികഞ്ഞ അനാസ്‌ഥയാണ്‌ നെല്‍ക്കൃഷി നശിക്കാന്‍ കാരണം. നാലു വര്‍ഷങ്ങളായി പണിപൂര്‍ത്തിയാക്കാതെ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ്‌ കരാറുകാരന്‍ സ്വീകരിക്കുന്നത്‌. പോച്ച നാനൂറും പാടശേഖരത്തിന്റെ സമീപത്തുള്ള 90 ഏക്കറുള്ള ദേവസ്വം തുരുത്ത്‌ പാടവും പെട്ടിമടയും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന്‌ കൃഷി ചെയ്യാതെ കര്‍ഷകര്‍ ഉപേക്ഷിച്ചിരിക്കുകയാണ്‌. ഈ പാടശേഖരങ്ങളുടെ അടുത്തുള്ള ചെങ്ങളത്തു പോച്ച പാടവും അപകട ഭീഷണിയിലാണ്‌. കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നഷ്‌ടപരിഹാരം അയാളില്‍ നിന്ന്‌ വാങ്ങി നല്‍കണമെന്നും പാടശേഖരസമിതി സെക്രട്ടറി അലക്‌സാണ്ടര്‍ വേളപ്പറമ്പില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 20 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW