Friday, March 13, 2026 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.10 AM

മുല്ലയ്‌ക്കല്‍ ചിറപ്പുത്സവം ആലപ്പുഴ നഗരത്തിലെ തിരക്കൊഴിവാക്കാന്‍ താല്‍ക്കാലിക നടപ്പാലം ജില്ലാ കോടതി പാലം: 97 പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയായി

uploads/news/2025/12/816875/2.jpg

ആലപ്പുഴ: മുല്ലയ്‌ക്കല്‍ ചിറപ്പിന്റെ ഭാഗമായി നഗരത്തിലൂടെയുള്ള ജനയാത്ര സുഗമമാക്കുന്നതിനായി ജില്ലാകോടതി പാലത്തിന്‌ സമീപം ഒരുക്കുന്ന താല്‍ക്കാലിക നടപ്പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍.നാളെയോടെ നിര്‍മാണം പൂര്‍ത്തിയാക്കി പാലം പൊതുജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കും.
പുനര്‍നിര്‍മാണത്തിനായി ജില്ലാ കോടതി പാലം പൊളിച്ചതോടെ അതുവഴിയുള്ള യാത്ര താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ചിറപ്പ്‌ ആഘോഷങ്ങള്‍ക്കെത്തുന്ന ജനത്തിരക്ക്‌ പരിഗണിച്ചാണ്‌ സമാന്തര സംവിധാനമൊരുക്കുന്നത്‌. ആഘോഷ രാവുകളില്‍ നഗരത്തിലെ ഗതാഗത തിരക്ക്‌ കുറയ്‌ക്കന്‍ താല്‍ക്കാലിക പാലം വലിയ സഹായമാകും. ഇതിനായി വ്യാപാരികളും രാഷ്‌ട്രീയ കക്ഷികളും രംഗത്തുവന്നിരുന്നു. വാടക്കാനാലിന്‌ കുറുകെ എസ്‌.ഡി.വി സ്‌കൂളിന്റെ തെക്കേ അതിര്‍ത്തിയില്‍നിന്നും ജില്ലാകോടതി റോഡിലേക്ക്‌ പ്രവേശിക്കാവുന്ന രീതിയിലാണ്‌ പാലം നിര്‍മ്മിക്കുന്നത്‌. തെങ്ങുകുറ്റികള്‍ താഴ്‌ത്തി അതിനു മുകളില്‍ ഇരുമ്പ്‌ ബീമുകള്‍ സ്‌ഥാപിച്ചാണ്‌ 24 മീറ്റര്‍ നീളമുള്ള പാലം നിര്‍മിക്കുന്നത്‌. വശങ്ങളില്‍ ഇരുമ്പ്‌ കൈവരികളും സ്‌ഥാപിക്കും. റോഡിലേക്ക്‌ എളുപ്പത്തില്‍ പ്രവേശിക്കാന്‍ മണ്ണ്‌ നിരത്തി പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്‌. ചിറപ്പ്‌ ആഘോഷങ്ങള്‍ അവസാനിച്ചാലുടന്‍ ഈ താല്‍ക്കാലിക പാലം പൊളിച്ചുനീക്കും. താല്‍ക്കാലിക പാലം പണിയുന്നതിനിടയിലും പുതിയ ജില്ലാകോടതി പാലത്തിന്റെ പൈലിങ്‌ ജോലികള്‍ പുരോഗമിക്കുകയാണ്‌. നിലവില്‍ 30 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. പ്രധാന പാലത്തിന്റെ തെക്കുഭാഗത്തായുള്ള പൈലിങ്‌ ജോലികള്‍ നടന്നുവരികയാണ്‌. ഇതോടൊപ്പം റാമ്പ്‌ റോഡ്‌, ഫ്‌ളൈ ഓവറിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍, വടക്കുഭാഗത്തായി നിര്‍മ്മിക്കുന്ന ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നിവയാണ്‌ പുരോഗമിക്കുന്നത്‌. വടക്കുഭാഗത്തെ പൈലിങ്‌ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായി.
ആകെ 168 പൈലുകളാണ്‌ പാലത്തിനുള്ളത്‌. ഇതില്‍ 97 എണ്ണം പൂര്‍ത്തിയായി. വാഹനങ്ങളുടെ വേഗം ക്രമീകരിക്കാനാകുന്ന റൗണ്ട്‌ എബൗട്ട്‌ മാതൃകയില്‍ നിര്‍മ്മിക്കുന്ന ജില്ലാ കോടതിപ്പാലത്തിന്‌ കനാലിന്റെ ഇരു കരകളിലും നാല്‌ വശങ്ങളിലേക്കായി നിര്‍മ്മിക്കുന്ന ഫ്‌ളൈ ഓവറുകളും, അടിപ്പാതയും റാംപ്‌ റോഡുകളും പ്രധാന പാലവും ഉള്‍പ്പെടെ 600 മീറ്റര്‍ നീളമാണുള്ളത്‌. പ്രധാന പാലത്തിന്‌ മാത്രം 90 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുണ്ട്‌. കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാടക്കനാലിന്‌ കുറുകെയാണ്‌ പാലം നിര്‍മ്മിക്കുന്നത്‌.

Ads by Google
Advertisement
Saturday 20 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW