-->
കലഞ്ഞൂര്‍: ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി വിദ്യാലയമായ കലഞ്ഞൂര്‍ ഗവ. എല്‍.പി സ്‌കൂളിന്റെ മുടങ്ങിക്കിടന്നിരുന്ന കെട്ടിടം പണി പുനരാരംഭിച്ചു. 1 കോടി 20 ലക്ഷം രൂപ നിര്‍മ്മാണച്ചിലവില്‍ ഹാബിറ്റാറ്റ് ചുമതലയില്‍ 2020 ആഗസ്‌റ്റില്‍-ല്‍ തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിച്ചെങ്കിലും പണി വൈകുകയായിരുന്നു.
ഈ അധ്യയന വര്‍ഷം ആരംഭം മുതല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി കോന്നി എം എല്‍ എ അഡ്വ.കെ യു ജനീഷ് കുമാര്‍ വഴി നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ നിര്‍മാണം പുനരാരംഭിക്കാന്‍ ഇടയായത്.
സ്‌ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പ്രാഥമിക വിദ്യാലയത്തിന് കെട്ടിട പൂര്‍ത്തീകരണം ഏറെ ആശ്വാസം നല്‌കും. കഴിഞ്ഞ മാര്‍ച്ചില്‍ എസ് എസ് കെ പദ്ധതിയില്‍ അനുവദിച്ച രണ്ട് ക്ലാസ്സ് മുറികള്‍ കൂടി ഇതില്‍ ചേര്‍ത്ത് നിര്‍മാണം നടത്തുന്നതോട് കൂടി ഓഫീസ് അടക്കം ആകെ ഏഴ് മുറികള്‍ പുതിയതായി സ്‌കൂളിന് ലഭിക്കും.