Wednesday, March 11, 2026 Last Updated 13 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.22 AM

ക്രിസ്‌മസ്‌- പുതുവത്സര കാലത്ത്‌ യാത്രാ പാക്കേജുകളുമായി കെ.എസ്‌.ആര്‍.ടി.സി.

uploads/news/2025/12/816801/3.jpg

പത്തനംതിട്ട: ക്രിസ്‌മസ്‌ പുതുവത്സരം കെ .എസ്‌ .ആര്‍ .ടി. സി യോടൊപ്പം ആഘോഷിക്കുവാന്‍ വ്യത്യസ്‌ത പാക്കേജുകളുമായി ബഡ്‌ജറ്റ്‌ ടൂറിസം സെല്‍.
കടലിലൂടെയും കായലിലൂടെയും കാട്ടില്‍ കൂടിയും ഉള്ള യാത്രകളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഒരുദിനത്തില്‍ തുടങ്ങി നാലു ദിവസം വരെയുള്ള യാത്രകള്‍ ആണുള്ളത്‌.
മലക്കപ്പാറ, ചതുരംഗപ്പാറ, മാമലകണ്ടം,ഇടുക്കി, മൂന്നാര്‍, ഗവി, രാമക്കല്‍ മേട്‌, വയനാട്‌, സൈലന്റ്‌ വാലി,പൊന്മുടി, തെന്മല,കപ്പല്‍ യാത്ര തുടങ്ങി വ്യത്യസ്‌ത ഉല്ലാസ യാത്രകള്‍്‌. ആഴിമല, മൂകാംബിക, പളനി, രാമേശ്വരം, അയ്യപ്പക്ഷേത്ര ദര്‍ശനം തുടങ്ങിയ തീര്‍ത്ഥാടന യാത്രകള്‍, ഇങ്ങനെ വ്യത്യസ്‌തമായ യാത്രകളുമായി ബഡ്‌ജറ്റ്‌ ടൂറിസം സെല്‍ യാത്ര പ്രേമികളെ ഈ അവധി കാലത്ത്‌ കാത്തിരിക്കുന്നത്‌.
പുതുവത്സരത്തില്‍ മൂന്നാര്‍, വയനാട്‌, വാഗമണ്‍, കന്യാകുമാരി എന്നിവിടങ്ങളിലേക്ക്‌ പ്രത്യേക പാക്കേജ്‌ ഉണ്ടാകും.
തിരുവൈരാണികുളം നടത്തുറപ്പ്‌ മഹോത്സവുമായി ബന്ധപെട്ടു ജനുവരി 3 മുതല്‍ 12 വരെ ജില്ലയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും പ്രത്യേക ട്രിപ്പ്‌ ക്രമീകരിച്ചുട്ടുണ്ട്‌.

Ads by Google
Advertisement
Friday 19 Dec 2025 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW