Friday, March 13, 2026 Last Updated 31 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.22 AM

അവലോകനയോഗം; തങ്കയങ്കി 26 ന്‌ പമ്പയില്‍ എത്തും

ശബരിമല: മണ്ഡല പൂജയ്‌ക്കായുള്ള ഒരുക്കങ്ങള്‍ ശബരിമലയില്‍ പൂര്‍ത്തിയായി വരുന്നതായി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാര്‍ പറഞ്ഞു.
മണ്ഡലപൂജയ്‌ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി 26 ന്‌ പമ്പയില്‍ എത്തിച്ചേരും.ഇതിന്‌ മുന്നോടിയായി ദേവസ്വം വകുപ്പ്‌ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന്‌ മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തും.
മകരവിളക്കിനോടനുബന്ധിച്ച്‌ കാനന പാത വഴി വരുന്നവര്‍ക്ക്‌ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. എന്നാല്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ ഈ പാത തിരഞ്ഞെടുക്കുന്നത്‌ ഒഴിവാക്കണം. കാനന പാത വഴി വരുന്നവര്‍ക്ക്‌ പ്രത്യേക പാസ്‌ ഏര്‍പ്പെടുത്തുന്നതിന്‌ പോലീസുമായും വനം വകുപ്പുമായും ധാരണയിലെത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Friday 19 Dec 2025 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW