-->
റാന്നി: ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21ന് രാവിലെ നടക്കും. മുതിര്‍ന്ന അംഗം മറ്റംഗങ്ങള്‍ക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും.
യു.ഡി.എഫ്. അട്ടിമറി വിജയം നേടിയ റാന്നി ബ്ലോക്കില്‍ പ്രസിഡന്റ് സ്‌ഥാനത്തേക്ക് എത്താന്‍ മൂന്നു വനിതകള്‍ രംഗത്തുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനം വനിതകള്‍ക്കായി ഇവിടെ സംവരണം ചെയ്‌തിരിക്കുന്നു. ആകെയുള്ള 14 സീറ്റുകളില്‍ പത്തെണ്ണം നേടിയാണ് യു.ഡി.എഫ്. ഇവിടെ അധികാരത്തിലെത്തിയത്. എല്‍്.ഡി്.എഫിന് ആകട്ടെ നാലു സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. യുഡിഎഫില്‍ നിന്ന് പ്രസിഡണ്ട് സ്‌ഥാനത്തിനായി രംഗത്ത് എത്തിയിരിക്കുന്നത് സോണിയ മനോജ്, മേഴ്‌സി പാണ്ടിയത്ത്, നിഷ അലക്‌സ് എന്നിവരാണ്. അങ്ങാടി ഡിവിഷനില്‍ നിന്നും വിജയിച്ച മേഴ്‌സി പാണ്ടിയത്ത് മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയും അങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു.
നിലവില്‍ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡണ്ടും മഹിളാ കോണ്‍ഗ്രസ് നേതാവുമാണ് സോണിയ മനോജ്. നാറാണംമൂഴി ഡിവിഷനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൊല്ലമുള ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിഷ അലക്‌സ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്നു.