-->
പത്തനംതിട്ട: ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് രാഷ്ര്‌ടപതിയുമായി വന്ന ഹെലികോപ്‌റ്റര്‍ പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സേ്‌റ്റഡിയത്തില്‍ വന്നിറങ്ങുന്നതിനു ഹെലിപ്പാഡ് നിര്‍മ്മിച്ചതിനു 20.7 ലക്ഷം രൂപ ചിലവായതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ പരാതി നല്‍കി.
അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുഖ്യമന്ത്രിയും റവന്യൂ വകുപ്പ് മന്ത്രിയും ജില്ലാ കളക്‌ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഹെലിപ്പാഡ് നിര്‍മ്മിച്ചതിന് 20.7 ലക്ഷം രൂപയുടെ ഭരണാനുമിതിക്കായി നല്‍കിയിട്ടുണ്ടെന്നു പറയുമ്പോള്‍ ഇത്രയും രൂപയുടെ ചെലവിന് അനുസരിച്ചുള്ള പണി നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.
ഈ നിര്‍മ്മാണങ്ങളില്‍ അഴിമതിയോ, പണപഹരണമോ, അനാവശ്യ ചെലവോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അപ്രകാരം നടന്നിട്ടുണ്ടെങ്കില്‍ പ്രസ്‌തുത തുക സര്‍ക്കാരില്‍ മുതല്‍ കൂട്ടുന്നതിന് ആവശ്യമായ നടപടിയും നിയമനടപടിയും സ്വീകരിക്കണമെന്നും റഷീദ് ആനപ്പാറ പരാതിയിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ കളക്‌ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് അറിഞ്ഞു ഇന്നലെ പൊളിച്ചു കളഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് റഷീദ് ആനപ്പാറ പറഞ്ഞു.