Friday, March 13, 2026 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.22 AM

കോന്നിയിലെ കാട്ടാത്തിചെളിക്കല്‍ ജീപ്പ്‌ സവാരി വീണ്ടും തുടങ്ങണമെന്ന്‌ ആവശ്യം

കോന്നി: വന കാഴ്‌ചകള്‍ കണ്ട്‌ കാട്ടുമൃഗങ്ങളെയും കണ്ടുള്ള കാട്ടാത്തി-ചെളിക്കല്‍ ജീപ്പ്‌ സവാരി പുനരാരം ഭിക്കണമെന്ന ആവശ്യം.
വനംവകുപ്പിന്റെ ചുമതലയില്‍ കോന്നി വനവികാസ ഏജന്‍സിയുടെ കീഴില്‍ കാട്ടാത്തി -ചെളിക്കല്‍ ഇക്കോ ടൂറിസം ജീപ്പ്‌ സവാരിയും ട്രക്കിംഗും 2015 ല്‍ ആണ്‌ തുടക്കമിട്ടത്‌.
കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പദ്ധതി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മികച്ച വരുമാനം നേടിയിരുന്നു.
ഉള്‍വനത്തിലൂടെ തുറന്ന ജീപ്പിലുള്ള യാത്രയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാനന ക്ഷേത്രങ്ങളും പ്രകൃതിസൗന്ദര്യം വഴിയൊരുക്കുന്ന വിസ്‌മയക്കാഴ്‌ചകളും വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു.
മുന്‍പ്‌ ജീപ്പ്‌ സവാരി നടത്തിയിട്ടുള്ളവരും അവരുടെ യാത്രാനുഭവങ്ങള്‍ അറിഞ്ഞ്‌ താല്‍പര്യപ്പെട്ടും ഒട്ടേറെ ആളുകള്‍ യാത്ര പുനരാരംഭിക്കുന്നത്‌ സംബന്ധിച്ച്‌ അന്വേഷണങ്ങള്‍ ഇപ്പോഴും നടത്താറുണ്ട്‌.
2018 ല്‍ കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ നിന്ന്‌ ജില്ലയിലെ കൊരങ്ങിണി വന മേഖലയിലുണ്ടായ കാട്ടുതീയില്‍ ട്രക്കിംഗ്‌ സംഘം മരിച്ചതിനെത്തുടര്‍ന്നാണ്‌ സംസ്‌ാനത്ത്‌ വനത്തിനുള്ളിലെ ട്രക്കിംഗ്‌ ഉള്‍പ്പെടെ വിനോദ സഞ്ചാര പദ്ധതികള്‍ നിര്‍ുത്തിവച്ചത്‌. കോന്നി ആനത്താവളത്തില്‍ നിന്ന്‌ ആരംഭിച്ച്‌ അവിടെ മടങ്ങിയെത്തുന്ന 61 കി.മീറ്റര്‍ യാത്രയില്‍ ഏകദേശം 25 കി.മീറ്റര്‍ ഉള്‍വനത്തിലൂടെയാണ്‌പോകുന്നത്‌.
വിവിധ മലയാള സിനിമകളുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച കല്ലേലി മഹാഗണിത്തോട്ടം, കൊക്കാത്തോട്‌ കാട്ടാത്തിപ്പാറ, 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന്‌ കരുതുന്ന കുറിച്ചി അന്നപൂര്‍ണേശ്വരി ക്ഷേത്രം, നെല്ലിക്കാപ്പാറ വ്യൂ പോയിന്റ്‌ കാനന ക്ഷേത്രങ്ങള്‍,കാട്ടാനകളുടെ സാന്നിദ്ധ്യമുളള ആനച്ചന്ത, മണ്ണീറ തലമാനം വെള്ളച്ചാട്ടം, മണ്ണീറ കൃഷി തോട്ടം, തണ്ണിത്തോട്‌ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവിടങ്ങളിലുടെയായിരുന്നു യാത്ര.വനപാതയിലൂടെ യാത്രയിലെജീപ്പ്‌ സഫാരി പുതിയ ഒരു അനുഭവം ആയിരുന്നു നല്‍കിയിരുന്നത്‌.
പദ്ധതി പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ്‌ സഞ്ചാരികളുടെ ആവശ്യം.വനപാതയിലൂടെ സഞ്ചരിക്കാന്‍ ഒഫ്‌ റോഡ്‌ ജീപ്പ്‌ ആണ്‌ ഉപയോഗിച്ചിരുന്നത്‌. ഇത്തരത്തില്‍ രണ്ട്‌ തുറന്ന ജീപ്പുകള്‍ വാടകയ്‌ക്ക് എടുത്താണ്‌ ഉപയോഗിച്ചിരുന്നത്‌.
വനയാത്രയില്‍ വാഹനത്തില്‍ പരിചയസ മ്പന്നനായ ഡ്രൈവര്‍ക്ക്‌ പുറമേ ഗൈഡും ഉണ്ടായിരുന്നു.

Ads by Google
Advertisement
Friday 19 Dec 2025 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW