Wednesday, March 11, 2026 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.21 AM

കോട്ടയം - കൊച്ചി ഇടനാഴി പഠനം നടത്താന്‍ കേന്ദ്രം

uploads/news/2025/12/816793/1.jpg

കോട്ടയം: ദേശീയപാത 183 യെയും 66 നെയും ബന്ധിപ്പിച്ച്‌ കോട്ടയത്ത്‌ നിന്ന്‌ കുമരകം വെച്ചൂര്‍ വൈക്കം വഴി തൃപ്പൂണിത്തുറയില്‍ എത്തുന്ന പുതിയ എലിവേറ്റഡ്‌ ഹൈവേ നിര്‍മ്മിക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്‌ പഠനം നടത്തും.വകുപ്പ്‌ നേരിട്ട്‌ പഠനം നടത്താനാണു തീരുമാനമെന്നു മന്ത്രി നിധിന്‍ ഗഡ്‌ഗരി വ്യക്‌തമാക്കിയതായി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി. അറിയിച്ചു.
കോട്ടയം മുളങ്കുഴയില്‍ നിന്ന്‌ ആരംഭിച്ച്‌ തൃപ്പൂണിത്തുറയില്‍ എറണാകുളം ബൈപാസില്‍ അവസാനിക്കും വിധമാണ്‌ പാതയുടെ കരട്‌ നിര്‍ദ്ദേശത്തിലുള്ളത്‌.
കേന്ദ്ര ഗതാഗത വകുപ്പ്‌ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ദേശീയപാതാ വിഭാഗം എഞ്ചിനീയര്‍മാര്‍ ഉപരിതല ഗതാഗത വകുപ്പ്‌ മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 19 Dec 2025 08.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW